Webdunia - Bharat's app for daily news and videos

Install App

ശ്രീവിദ്യയുടെ ഫ്ലാറ്റ് ആര്‍ക്കും വേണ്ട?

ഗണേഷ് സമ്മതമറിയിച്ചിട്ടും ആരുമെത്തിയില്ല!

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2018 (14:08 IST)
അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വെച്ചെങ്കിലും വാങ്ങാന്‍ ആരുമെത്തിയില്ല. ഇതോടെ രണ്ട് മാസത്തിന് ശേഷം വീണ്ടും ലേലം നടത്തുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 
 
ശ്രീവിദ്യയുടെ പേരിലുള്ള 45ലക്ഷം രൂപ ആദായ നികുതി കുടിശിഖ ഈടാക്കുന്നതിനായിട്ടാണ് ഫ്ലാറ്റ് ലേലത്തില്‍ വെച്ചത്.1.14 കോടിയായിരുന്നു അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. എന്നാല്‍, ലേലം വിളിക്കാന്‍ ആരുമെത്താത്ത സാഹചര്യത്തില്‍ അടുത്ത ലേലത്തിൽ അടിസ്ഥാന വില കുറയ്ക്കണോയെന്നു ആദായനികുതി വകുപ്പ് പിന്നീട് തീരുമാനിക്കും.
 
സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേഷിന്റെ അനുമതിയോടെയാണ് ലേലം നടന്നത്. 1996 മുതല്‍ മരണംവരെ ശ്രീവിദ്യ ആദായ നികുതി അടയ്‌ക്കാത്തത് മൂലം കുടിശിഖ കൂടി 45 ലക്ഷം രൂപയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഫ്ലാറ്റ് ലേലം ചെയ്യുന്നത്.
 
അഭിഭാഷകനായ ഉമാശങ്കറാണ് ഫ്ലാറ്റിലെ താമസക്കാരന്‍. ശ്രീവിദ്യ മരിക്കുന്നതിന് മുമ്പായി 2005ലാണ് ഇദ്ദേഹം ഫ്ലാറ്റ് വാടകയ്‌ക്കെടുത്തത്. ഇയാളില്‍ നിന്നും ലഭിക്കുന്ന മാസവാടകയായ 13,000 രൂപ ആദായ നികുതി വകുപ്പിനാണ് നല്‍കുന്നത്. ഈ തുകകൊണ്ട്  മാത്രം ആദായ നികുതി കുടിശിഖ തീരില്ലാത്ത സാഹചര്യമുണ്ടായതോടെയാണ് ഫ്ലാറ്റ് ലേലം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments