Webdunia - Bharat's app for daily news and videos

Install App

നടികർ സംഘത്തിലെ ഫേക്ക് പെർ‌ഫക്‌‌ടിനെതിരെ തുറന്നടിച്ച് ശ്രീ റെഡ്ഡി!

നടികർ സംഘത്തിലെ ഫേക്ക് പെർ‌ഫക്‌‌ടിനെതിരെ തുറന്നടിച്ച് ശ്രീ റെഡ്ഡി!

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (12:25 IST)
ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം മീ ടൂ ആരോപണവുമായി തെലുങ്ക് താരം ശ്രീ റെഡ്ഡി രംഗത്തെത്തിയിരിക്കുകയാണ്. തെലുങ്കിൽ നിന്നും തമിഴിൽ നിന്നും മലയാളത്തിൽ നിന്നും നിരവധിപേർ പേര് വെളിപ്പെടുത്തിക്കൊണ്ടുതന്നെ മീ ടൂവുമായി രംഗത്തെത്തിയിരുന്നു. ശ്രീ റെഡ്ഡി ഇപ്പോൾ എത്തിയിരിക്കുന്നത് ആരുടേയും പേര് എടുത്തുപറയാതെയാണ്. ഇതിന് മുമ്പ് പലരുടേയും പേരുകൾ വെളിപ്പെടുത്തിക്കൊണ്ടുതന്നെയായിരുന്നു ശ്രീ റെഡ്ഡി എത്തിയിരുന്നത്.
 
അതേസമയം, ബോള്‍ഡായി കാര്യങ്ങളെക്കുറിച്ച്‌ തുറന്നുപറയുന്ന താരത്തിന് ഇത്തവണ എന്ത് പറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ സംശയം വിശാലിലേക്കും ഉയരുന്നുണ്ട്. സഹനായികമാരെപ്പോലും വെറുതെ വിടാതിരുന്ന ആ താരത്തെക്കുറിച്ചുള്ള കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മിസ്റ്റര്‍ പെര്‍ഫെക്ടിന്റെ കാര്യത്തില്‍ താന്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും താരം പറയുന്നു. 
 
പുറമെ മാന്യനായി പെരുമാറുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം അടുത്ത് തന്നെ പുറത്തുവരും. തമിഴ് ഫിലിം ഇന്റസ്‌ട്രിയും നടിഗർ സംഘവും പ്രൊഡ്യൂസർ കൗൺസിലും നിങ്ങളാണ് ഭരിക്കുന്നതെന്ന് തോന്നുന്നുണ്ടോ? എന്നും ശ്രീ റെഡ്ഡി ചോദിക്കുന്നു. അതുകൊണ്ടുതന്നെ ആരാധകർ വിശാലിന്റെ പേര് സംശയമായി ഉന്നയിച്ചിട്ടുമുണ്ട്.
 
സെക്ഷ്വല്‍ താല്‍പര്യവുമായി അദ്ദേഹം പലരെയും സമീപിക്കാറുണ്ട് അതേക്കുറിച്ചുള്ള പക്കാ പ്രൂഫ് തന്റെ കൈയ്യിലുണ്ടെന്നും ശ്രീ റെഡ്ഡി കുറിച്ചിട്ടുണ്ട്. അടുത്ത് തന്നെ ആ താരം വിവാഹിതനാകുമെന്നും വളരെ പെട്ടെന്ന് തന്നെ വിവാഹം നടത്തിക്കോളൂ അല്ലെങ്കിൽ ഇത് അറിയുമ്പോൾ വധു നിങ്ങളെ ഇട്ട് പോകുമെന്നും ശ്രീ റെഡ്ഡി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments