Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് വർഷം വരെ അകത്ത് കിടക്കേണ്ടി വരും, അർജുനെ അറസ്റ്റ് ചെയ്തേക്കും!

രണ്ട് വർഷം വരെ അകത്ത് കിടക്കേണ്ടി വരും, അർജുനെ അറസ്റ്റ് ചെയ്തേക്കും!
, തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (09:50 IST)
മീടൂ ക്യാംപെയ്ന്റെ ഭാഗമായി നടൻ അർജുൻ സർജയ്ക്കെതിരെ നടി ശ്രുതി ഹരിഹരൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. സംഭവത്തിൽ ശ്രുതിയുടെ ആരോപനം അവാസ്തവമാണെന്നും കാണിച്ച് അർജുൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
 
എന്നാൽ, സംഭവം കൈവിട്ട് പോയിരിക്കുകയാണ്. സംഭവത്തിൽ അർജുൻ സർജയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. ബെംഗളൂരൂ കബോൺ പാർക്ക് പോലീസ് സ്റ്റേഷനിൽ ശ്രുതി പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 
 
അർജുനെതിരെ 354, 354 എ, 509 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അർജുനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം,. മോശമായ സംസാരിക്കുക, അപമര്യാദയായി പെരുമാറുക, തുടങ്ങിയ കുറ്റങ്ങളുള്ള വകുപ്പുകളാണ് അർജുനെതിരെ ചുമർത്തിയിരിക്കുന്നത്. 
 
ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാൻ സാധിക്കും. രണ്ടു വർഷം പിഴയും തടവും ലഭിക്കുന്ന കുറ്റകൃത്യമാണിത്.
 
നിപുണൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് തന്നോട് അർജുൻ മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ചിത്രത്തിൽ അർജുന്റെ ഭാര്യ വേഷത്തിലായിരുന്നു ശ്രുതി എത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സുരക്ഷാ ചുമതലയില്‍ നിന്നും ശ്രീജിത്തിനെയും മനോജ് ഏബ്രഹാമിനെയും മാറ്റി; പകരം പി വിജയനും രാഹുല്‍ ആര്‍ നായരും