ഒരുപാട് നടൻമാർക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, എന്നാൽ അയാളുടെ ഉദ്ദേശം മോശമായിരുന്നു: ശ്രുതി ഹരിഹരൻ

ഒരുപാട് നടൻമാർക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, എന്നാൽ അയാളുടെ ഉദ്ദേശം മോശമായിരുന്നു: ശ്രുതി ഹരിഹരൻ

Webdunia
വെള്ളി, 4 ജനുവരി 2019 (11:24 IST)
തെന്നിന്ത്യൻ സൂപ്പർതാരം അർജ്ജുനെതിരെ നടന്ന മീടൂ ആരോപണം ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. നിപുണൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് അർജ്ജുൻ തന്നോട് മോശമായി പെരുമാറിയെന്നാണ് നടി ശ്രുതി ഹരിഹരന്റെ ആരോപണം. 
 
എന്നാൽ ഇപ്പോൾ അതിങ്ക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുകയാണ് നടി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി കൂടുതൽ കാര്യങ്ങൾ പറഞ്ഞത്. 
 
'ഞാന്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കൊപ്പം ജോലി ചെയ്യുന്നതിന് മുന്‍പ് ഒരുപാട് നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ മറ്റുള്ളവരില്‍ നിന്ന് എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. ഈ വ്യക്തിയുടെ ഉദ്ദേശം മോശമാണെന്ന് എനിക്ക് തോന്നി.'
 
ഇതെന്റെ വ്യക്തപരമായ അനുഭവമാണെന്നും മൂന്നാമത് ഒരാള്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ സാധിക്കുകയില്ല എന്നും ശ്രുതി പറഞ്ഞു.
 
റിഹേഴ്‌സലിന്റെ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അര്‍ജുന്‍ തന്നെ ആലിംഗനം ചെയ്തുവെന്നും അത് തന്നില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നുമാണ് ശ്രുതി അന്ന് വെളിപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments