Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്ത് ചെയ്തിട്ടാണ് ഈ കുട്ടികൾക്ക് പണം നൽകുന്നത്? അവർ പ്രതികരിച്ചത് ഷഹലക്ക് നീതി കിട്ടാനാണ്, അവർക്ക് വീടും പണവും കിട്ടാനല്ല; വൈറൽ കുറിപ്പ്

എന്ത് ചെയ്തിട്ടാണ് ഈ കുട്ടികൾക്ക് പണം നൽകുന്നത്? അവർ പ്രതികരിച്ചത് ഷഹലക്ക് നീതി കിട്ടാനാണ്, അവർക്ക് വീടും പണവും കിട്ടാനല്ല; വൈറൽ കുറിപ്പ്

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 25 നവം‌ബര്‍ 2019 (16:06 IST)
ബത്തേരി സർവജനയിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട ഷെഹ്‌ലയുടെ സംഭവം മാധ്യമങ്ങൾക്ക് മുന്നിൽ നിർഭയം വ്യക്തമാക്കിയത് മൂന്ന് പെൺകുട്ടികളാണ്. ഇതിനു ശേഷം ഈ പെൺകുട്ടികൾക്ക് നേരെ ഭീഷണി വന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിൽ മൂവർക്കും സാമ്പത്തിക സമ്പാദ്യവും വീട് നിർമിക്കാൻ സഹായവും വാഗ്ദാനം ചെയ്ത് പല പാർട്ടി പ്രവർത്തകരും രംഗത്തെത്തിയിരുന്നു. 
 
എന്നാൽ, ഇതെല്ലാം എന്തിനു വേണ്ടിയാണെന്ന് ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകയുമായ സുനിത ദേവദാസ് ചോദിക്കുന്നു. പണം നല്കിയാണോ കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിക്കുക? അവർ പ്രതികരിച്ചത് ഷഹലക്ക് നീതി കിട്ടാനാണ്.അവർക്ക് വീടും പണവും കിട്ടാനല്ലെന്നും സുനിത പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം: 
 
.നമ്മളിപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നൊരു വിഷയമാണ് പൊതു വിദ്യാലയങ്ങളുടെ പ്രസക്തി.
ഷഹല പഠിച്ചിരുന്ന സർവജന സ്‌കൂൾ ഒരു പൊതു വിദ്യാലയമാണ്. ആ സ്‌കൂളിന്റെ നേരെ എതിർ വശത്തു ഒരു അൺ എയ്‌ഡഡ്‌ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഉണ്ട്. സെന്റ് ജോസഫ്. ഷഹലക്ക് ചികിത്സ നിഷേധിച്ച ഡോ ജിസ അവിടെയാണ് പഠിച്ചത്.
 
ജിസ പഠിക്കാൻ മിടുക്കിയായിരുന്നു. എല്ലാ ക്‌ളാസിലും ഒന്നാമതായിരുന്നു. പത്താം ക്‌ളാസിൽ റാങ്കു വാങ്ങിയിട്ടുണ്ട്. മെറിറ്റ് സീറ്റിലാണ് എം ബി ബി എസിനു പഠിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ . ജനറൽ മെഡിസിനിൽ എം ഡി ചെയ്തു. എന്നാൽ തന്റെ മുന്നിൽ ഒരു കുഞ്ഞു പാമ്പ് കടിയേറ്റു വന്നപ്പോൾ എന്ത് കൊണ്ടോ ജിസക്ക് അത് സ്വന്തം കുഞ്ഞാണെന്നു തോന്നിയില്ല .
 
ഷഹല മരിച്ചതറിഞ്ഞപ്പോൾ ഷഹലയുടെ സഹപാഠികളായ കീർത്തനയും വിസ്മയയും നിദ ഫാത്തിമയുമൊക്കെ പ്രതികരിച്ചു. പ്രതിഷേധിച്ചു. അവർ ഷഹലയുടെ മരണത്തെ അവരിലൊരാൾക്ക് സംഭവിച്ച അത്യാഹിതമായിട്ടാണ് എടുത്തത്.അത് പൊതു വിദ്യാലയത്തിൽ പഠിച്ചതിന്റെ കൂടി ഗുണം തന്നെയാണ്.
 
ഡോ ജിസയും ഈ കുട്ടികളും തമ്മിലുള്ള വ്യത്യാസം ഈ കുട്ടികൾക്ക് മനുഷ്യത്വം, കരുണ, എമ്പതി തുടങ്ങിയ കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു എന്നതാണ്. പ്രതികരിച്ചാൽ എന്തെങ്കിലും നഷ്ട്ടം വരുമോ എന്നോർക്കാതെ അവർ പ്രതികരിച്ചു. എന്നാൽ ജിസ അപ്പോഴൊക്കെ ഡിഫൻസീവ് മെഡിസിനെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. ഇതാണ് പൊതു വിദ്യാലയവും അൺ എയ്‌ഡഡ്‌ വിദ്യാലയവും തമ്മിലുള്ള വ്യത്യാസം.
 
ഇപ്പോൾ ഇത് പറയാൻ കാരണം പ്രതികരിച്ച കുട്ടികൾക്ക് ആരൊക്കെയോ പണം വാഗ്ദാനം ചെയ്യുന്നതായി കാണുന്നു. എന്തിനാണത്?
 
പണം നല്കിയാണോ കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിക്കുക? അവർ പ്രതികരിച്ചത് ഷഹലക്ക് നീതി കിട്ടാനാണ്. അവർക്ക് വീടും പണവും കിട്ടാനല്ല .ഷഹലക്ക് നീതി കിട്ടിയോ?
 
ആ കുട്ടികളുടെ ആത്മാഭിമാനത്തിനു വിലയിടരുത് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധ്യപ്രദേശിൽ ബിജെപി അട്ടിമറി സൂചന,ട്വിറ്ററിൽ നിന്നും കോൺഗ്രസ്സ് നീക്കി ജോതിരാദിത്യ സിന്ധ്യ