Publish Date: Wed, 09 Oct 2019 (14:35 IST)
Updated Date: Wed, 09 Oct 2019 (14:43 IST)
ഹാസ്യ നടനായി മലയാള സിനിമയിലെത്തി മലയാളികളെ അമ്പരപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്ത സിനിമയിൽ മികച്ച അഭിനയതാവിനുള്ള ദേശീയ പുരസ്കാരവും താരം സ്വന്തമാക്കി. എന്നാൽ ഇപ്പോൾ ഒരു വൈമാനികനായി വേഷമിട്ടിരിക്കുകയാണ് താരം. പക്ഷേ സിനിമയിലല്ല ജീവിതത്തിൽ. സുരാജ് വെഞ്ഞാറമൂട് വിമാനം പറത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
സുരാജ് തന്നെയാണ് അമേരിക്കയിൽ വച്ച് വിമാനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫെയ്സ്ബുക്ക് വഴി പങ്കുവച്ചത്. കോ പൈലറ്റ് സീറ്റിലിരുന്ന് മലയാളിയായ പൈലറ്റിനെ നിർദേശങ്ങൾക്കനുസരിച്ച് സുരാജ് വിമാനം നിയന്ത്രിക്കുന്നത് വീഡിയോയിൽ കാണാം. വിമാനം ഏറെ നേരം പറത്തിയ ശേഷം തിരിച്ചിറക്കുന്നതും വീഡിയോയിലുണ്ട്. നിരവധിപേർ ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.