‘എനിക്ക് ഗര്‍ഭിണികളെ വലിയ ഇഷ്‌ടമാണ്, അത് ചിലരുടെ അസുഖമാണ്‘; തുറന്നടിച്ച് സുരേഷ് ഗോപി

ശനി, 11 മെയ് 2019 (16:31 IST)
ലോക്‍സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ഗര്‍ഭിണിയുടെ വയറില്‍ തലോടുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നതോടെ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്ത് എത്തി.

താന്‍ ചെയ്ത പ്രവര്‍ത്തിയെ കുറിച്ച് വിമര്‍ശിക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരാണെന്നും, അവര്‍ക്ക് പലതും പറയാമെന്നും താരം പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകള്‍-

'എത്രയോ വര്‍ഷമായിട്ട് ഞാന്‍ ചെയ്യുന്നതാണ്. എനിക്ക് ഗര്‍ഭിണികളെ വലിയ ഇഷ്ടമാണ്. ഇനികണ്ടാലും അനുഗ്രഹിക്കും. വിവാദമില്ല,? അത് ചിലരുടെ അസുഖമാണ്. അവരുടെ മാനസിക രോഗമാണത്. അവരതിന് ഏവിടെങ്കിലും പോയി നല്ല ഡോക്ടര്‍മാരെ കണ്ട് ചികിത്സിച്ചോട്ടെ,? നമുക്ക് വീട്ടിലേക്ക് കല്യാണം കഴിച്ചുവരുന്ന മൂത്ത സഹോദരന്റെ ഭാര്യ എന്നു പറയുന്നത് ചേട്ടത്തിയമ്മ എന്നാണ് നമ്മള്‍ വിളിക്കുന്നത്. നമ്മുടെ സ്വന്തം അമ്മയേക്കാള്‍ സ്ഥാനമാണ്. ആ സംസ്‌കാരമില്ലാത്തവന്മാര്‍ക്ക് അങ്ങനെ പലതും പറയാം. അവന്മാര് അങ്ങനെ പോയി ദ്രവിച്ച് തീര്‍ന്നോട്ടെ'.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അമ്മയെ കറന്‍റടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച മകന്‍ പിടിയില്‍