Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണികളെ ഭയങ്കര ഇഷ്ടമാണ്,വാരിപ്പുണർന്ന് ആ വയറ്റിൽ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നതെന്ന് സുരേഷ് ഗോപി

ഗർഭിണികളോടുള്ള തന്റെ ഇഷ്ടം കാരണമാണ് അത് ചെയ്തതെന്നും അതിന്റെ പിന്നിലെ കാരണം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു സുരേഷ് ഗോപി.

ഗർഭിണികളെ ഭയങ്കര ഇഷ്ടമാണ്,വാരിപ്പുണർന്ന് ആ വയറ്റിൽ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നതെന്ന് സുരേഷ് ഗോപി
, ഞായര്‍, 21 ഏപ്രില്‍ 2019 (13:12 IST)
തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഗർഭിണിയായ സ്ത്രീയുടെ വയറിൽ തൊടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്നേഹം നിറഞ്ഞ പ്രവർത്തി എന്ന് പലരും അതിനെ വാഴ്ത്തിയപ്പോൾ ചില കോണുകളിൽ നിന്ന് വിമർശനവും ഉയർന്നിരുന്നു. എന്നാൽ ഗർഭിണികളോടുള്ള തന്റെ ഇഷ്ടം കാരണമാണ് അത് ചെയ്തതെന്നും അതിന്റെ പിന്നിലെ കാരണം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു സുരേഷ് ഗോപി. 
 
 
ഒരുപാട് ഗർഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്. മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തയാണ് ഞാൻ. അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടിൽ 5 കുഞ്ഞുകളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലാണ്. ജീവിതത്തിൽ ഒരു ദുരന്തം സംഭവിച്ചതുമാണ്. അതിന്റെ പേടിയുമുണ്ട്. ഈ പശ്ചാത്തലത്തിൽ എനിക്ക് ഗർഭിണികളെ ഭയങ്കര ഇഷ്ടമാണ്. വാരിപ്പുണർന്ന് ആ വയറ്റിൽ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തിൽ അത് സാധ്യമല്ലല്ലോ'; സുരേഷ് ഗോപി പറഞ്ഞു.
 
തൃശ്ശൂരിലെ ജനം ഭീകരമായ സ്നേഹമാണ് തനിക്ക് തന്നത്. മത്സരത്തിൽ അളന്നുമുറിച്ച് തെരഞ്ഞെടുക്കമ്പോൾ തൃശ്ശൂരിൽ വിജയം സുനിശ്ചിതമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈസ്റ്റർ പ്രാർത്ഥനയ്ക്കിടെ ശ്രീലങ്കയിലെ പള്ളികളിൽ സ്ഫോടനം; നിരവധി പേർക്ക് പരുക്ക്; 25 പേർ മരിച്ചതായി റിപ്പോർട്ട്