Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ലാസ്മുറിയിലെ വിവാഹം: പെൺകുട്ടിയെ വീട്ടിൽ കയറ്റാൻ തയ്യാറാവാതെ മാതാപിതാക്കൾ

വാർത്തകൾ. ക്ലാസ്‌മുറിയിലെ വിവാഹം
, തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (09:14 IST)
അമരാവതി: ആന്ധ്രാപ്രദേശിൽ ക്ലാസ്‌മുറിയിൽ വച്ച് സഹപാഠിയെ വിവാഹം ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽകയറ്റാൻ തയ്യാറാവാതെ മാതാപിതാക്കൾ. ഇതോടെ പെൺകുട്ടിയെ മഹിള കമ്മിഷൻ ഇടപെട്ട് അഭയ കേന്ദ്രത്തിലേയ്ക്ക് മാറ്റി. പെൺകുട്ടിയ്ക്ക് കൗൺസലിങ് നടത്തും. ആൺകുട്ടിയുടെ കുടുംബവുമായും കമ്മീഷൻ അംഗങ്ങൾ സംസാരിച്ചു. പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ ഇരുവരുടെയും വിവാഹം ആസാധുവാണെന്ന് മഹിള കമ്മീഷൻ വ്യക്തമാക്കി.
 
ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിൽ സ്കൂളിൽവച്ചാണ് പ്ലസ്‌ടു വിദ്യാർത്ഥികൾ വിവാഹിതരായത്. നവംബർ ആദ്യ വാരമാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാരെ കാണിയ്ക്കാനായിരുന്നു വീഡിയോ പകർത്തിയത്. ഈ വീഡിയോ സാമൂഹ്യ മധ്യമങ്ങളിൽ വൈറലാായതോടെ വലിയ ജനറോഷം തന്നെ ഉണ്ടായി. ഇതോടെ മൂന്ന് കുട്ടികൾക്കെതിരെയും സ്കൂൾ നടപടി സ്വീകരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന്: കോവിഡ് പ്രോട്ടോകോള്‍ പാലിക്കും