Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിപ്പാട്ട നിർമ്മാണ മേഖലയിൽ ഇന്ത്യ വൻ ശക്തിയാകും: ചൈനയെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി

കളിപ്പാട്ട നിർമ്മാണ മേഖലയിൽ ഇന്ത്യ വൻ ശക്തിയാകും: ചൈനയെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി
, ഞായര്‍, 30 ഓഗസ്റ്റ് 2020 (13:13 IST)
ഡൽഹി: കളിപ്പാട്ട നിർമ്മാണ മേഖലയിൽ ഇന്ത്യ വൻ ശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ‌ കി ബാത്തിലാണ് പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നറിയിപ്പെന്നോണമുള്ള പ്രതികരണം നടത്തിയത്. രാജ്യത്തെ കളിപ്പാട്ട നിർമ്മാണം പ്രോത്സാഹിപ്പിയ്ക്കുന്നതിന് കളിപ്പാട്ട നിർമ്മാണ ക്ലസ്റ്ററുകൾ രൂപീകരിയ്ക്കുകയാണ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
 
'മികച്ച കളിപ്പാട്ടങ്ങൾ നിർമ്മിയ്ക്കുന്ന കേന്ദ്രമായി മാറാൻ ഇന്ത്യയ്ക്ക് കഴിവുണ്ട് കർണാടകയിലെ ചന്നപട്ടണം, ആന്ധ്രാപ്രദേശിലെ കോണ്ടപള്ളി തമിഴ്നാട്ടിലെ തഞ്ചാവൂര്‍, അസമിലെ ധുബ്രി, യുപിയിലെ വരാണസി തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോൾ തന്നെ രാജ്യാത്തെ കളിപ്പാട്ട നിർമ്മാണ ക്ലസ്റ്ററുകളായിട്ടുണ്ട്. പ്രാദേശിക കളിപ്പാട്ട നിർമ്മാണത്തിൽ സമ്പന്നമായ പാരമ്പര്യവും കളിപ്പാട്ട നിർമ്മാണത്തിൽ വൈദഗ്ധ്യം നേടിയ നിരവധി കലാകാരൻമാരും രാജ്യത്തിനുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. 
 
ലോകത്ത് കളിപ്പാട്ട നിർമ്മാണ മേഖലയിൽ പ്രമുഖ സ്ഥാനമുള്ള രാജ്യമാണ് ചൈന. 13.4 ബില്യൺ അമേരിക്കൻ ഡോളറാണ് കളിപ്പാട്ട വിപണിയിൽ ചൈനയുടെ മാർക്കറ്റ് ഷെയർ. 2024 ഓടെ ഇത് 24.9 ഡോളറാക്കി ഉയർത്താനാണ് ചൈന ലക്ഷ്യംവയ്ക്കുന്നത്. ഈ രംഗത്ത് ചൈനയ്ക്ക് മത്സരം തിർക്കാൻ ഇന്ത്യൻ ഒരുങ്ങുന്നു എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണത്തിൽനിന്നും വ്യക്തമാകുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകളിൽ കൊവിഡിനെ ചെറുക്കുന്നത് സെക്സ് ഹോർമോണുകളെന്ന് പഠനം !