ബെംഗളുരു: ചരക്കുതീവണ്ടിയ്ക്ക് മുകളിൽ കയറി ടിക്‌ടോക് വീഡിയോ ചിത്രീകരിയ്ക്കുന്നതിനിടെ യുവാവിന് ഷോക്കേറ്റു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ സിറ്റി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭാവം. 22 കാരനായ ബെംഗളുരു സ്വദേശിയ്ക്കാണ് വൈദ്യുതാഘാതമേറ്റത്.
മൈസുരുവിൽനിന്നും എത്തിയ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി യുവാവ് ടിക്ടോക് വീഡിയോ ചിത്രീകരിയ്ക്കുന്നതിനിടെ ഹൈടെൻഷൻ പവർലൈൻ തട്ടുകയായിരുന്നു. ഷോക്കേറ്റ് യുവാവ് തെറിച്ചു വീണത് റെയിൽവേ ജീവനൽക്കരുടെ ശ്രദ്ധയിൽപ്പെട്ടതോടെ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇയാളൂടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.