Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിക്ക് ടോക്കിൽ വൈറലാകാൻ മൗത്ത് ഓർഗൻ വായിലിട്ട് പ്രകടനം; ഒടുവിൽ യുവതിക്ക് സംഭവിച്ചത്; വീഡിയോ

1.7 മില്യൺ ലൈക്കുകളും, 20,000ൽ അധികം കമന്റുകളുമാണ് ടിക് ടോക്ക് വീഡിയോയെ തേടി എത്തിയത്.

ടിക്ക് ടോക്കിൽ വൈറലാകാൻ മൗത്ത് ഓർഗൻ വായിലിട്ട് പ്രകടനം; ഒടുവിൽ യുവതിക്ക് സംഭവിച്ചത്; വീഡിയോ

റെയ്‌നാ തോമസ്

, ചൊവ്വ, 4 ഫെബ്രുവരി 2020 (09:43 IST)
ടിക് ടോക്കിൽ വൈറലാവാൻ ശ്രമിച്ച യുവതിക്കു പിണഞ്ഞ അബദ്ധവും അപകടവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. കനേഡിയൻ സ്വദേശിയായ മോളി ഒബ്രെയ്‌ൻ എന്ന യുവതിയാണ് അപകടത്തിൽപ്പെട്ടത്. ടിക് ടോക്കിൽ വൈറലാവാൻ മൗത്ത് ഓർഗൻ വായിലിട്ടായിരുന്നു യുവതിയുടെ അഭ്യാസപ്രകടനം.
 
മൗത്ത് ഓർഗൻ യുവതിയുടെ താടിയേല്ലിൽ കുടുങ്ങുകയായിരുന്നു. ശ്വാസോച്‌ഛ്വാസം നടത്തുമ്പോഴെല്ലാം ശബ്‌ദ‌മുണ്ടാകാൻ തുടങ്ങി. മൗത്ത് ഓർഗൻ വായിലിട്ടു‌കൊണ്ട് മോളി ചെയ്ത് ടിക് ടോക്ക് വൈറലായിരുന്നു. 1.7 മില്യൺ ലൈക്കുകളും, 20,000ൽ അധികം കമന്റുകളുമാണ് ടിക് ടോക്ക് വീഡിയോയെ തേടി എത്തിയത്. 
 
വീഡിയോ ചെയ്ത ശേഷം മൗത്ത് ഓർഗൻ വായിൽ നിന്നെടുക്കാൻ യുവതി ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. അപ്പോഴാണ് പണി പാളിയ കാര്യം യുവതി മനസ്സിലാക്കുന്നത്. തുടർന്ന് ഡോക്ടറെ സമീപിക്കുകയും ഡോക്‌ടറാണ് യുവതിയുടെ വായിൽ നിന്നും പുറത്തെടുത്തത്. കർശന താക്കീതോടെയാണ് യുവതിയെ ഡോക്ടർ തിരികെ വിട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവിനെ കാണാന്‍ പതിവായി ജയിലിലെത്തി ; മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി, ഒടുവിൽ ഒളിച്ചോട്ടം