Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാല് വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക്കിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്

വിക്‌ടർ വെസ്ക്കോയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് 12,500 അടിവരെ സബമെർസിബിൾ വാഹനത്തിൽ എത്തി ടൈറ്റിനിക്കിന്‍റെ വീഡിയോ പകർത്തിയിരിക്കുന്നത്.

പതിനാല് വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക്കിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്
, വെള്ളി, 23 ഓഗസ്റ്റ് 2019 (12:37 IST)
ലോകത്തിന് ഒരേ സമയം തന്നെ കണ്ണീരും കൗതുകവും സമ്മാനിക്കുന്ന പേരാണ് ടൈറ്റാനിക്ക്. ഇപ്പോഴിതാ പതിനാലു വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക്കിന്‍റെ ചിത്രങ്ങൾ വീണ്ടും പുറത്തെത്തിയിരിക്കുകയാണ്. മുങ്ങൽ വിദഗ്ധനായ വിക്‌ടർ വെസ്ക്കോവയും സംഘവുമാണ് പുതിയ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
 
വിക്‌ടർ വെസ്ക്കോയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് 12,500 അടിവരെ സബമെർസിബിൾ വാഹനത്തിൽ എത്തി ടൈറ്റിനിക്കിന്‍റെ വീഡിയോ പകർത്തിയിരിക്കുന്നത്. എന്നാൽ കടലിലുള്ള ചില ബാക്‌ടീരിയകൾ കപ്പലിന്‍റെ ലോഹപാളികൾ തിന്നുകയും ഇതോടെ കപ്പലിന്‍റെ അവശിഷ്ടങ്ങൾ നശിക്കുന്നതായും സംഘം കണ്ടെത്തിയിട്ടുണ്ട്.
 
ഇനിയും ഈ അവസ്ഥ തുടർന്നാൽ ടൈറ്റാനിക്കിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൂർണമായും നശിച്ചു പോകും. എന്നാൽ വിക്‌ടർ വെസ്ക്കോയുടെ ഈ ദൃശ്യങ്ങൾ ടൈറ്റാനിക്കിന്‍റെ സംരക്ഷണത്തിന് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരസ്ത്രീബന്ധം കണ്ടെത്തി; ഉറങ്ങാൻ കിടന്ന ഭർത്താവിനെ 11 തവണ കുത്തി, കഴുത്തറുത്ത് ഭാര്യ