ടൊവിനോ മാസ്; രക്ഷാപ്രവർത്തനത്തിൽ നിറസാന്നിധ്യമായി നടൻ

വിമർശകരുടെ വായടപ്പിച്ച് ടൊവിനോ

വെള്ളി, 17 ഓഗസ്റ്റ് 2018 (14:52 IST)
കേരളത്തിലെ പ്രളയക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി നിരവധി ആളുകളാണ് സഹായം അഭ്യർത്ഥിക്കുന്നത്. ബോളിവുഡില്‍ നിന്നും മറ്റുള്ള ഭാഷകളില്‍ നിന്നും നിരവധി താരങ്ങള്‍ സഹായവുമായി എത്തിയിരുന്നു. ഇതില്‍ മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
 
മലയാളത്തില്‍ നിന്നും ഏറ്റവുമധികം സഹായങ്ങളുമായി എത്തിയത് നടന്‍ ടൊവിനോ തോമസായിരുന്നു. ഇരിങ്ങാലക്കുടയിലെ തന്റെ വീ‍ട് ദുരിതമനുഭവിക്കുന്നവർക്കായി വിട്ടു നൽകിയിരുന്നു. അതോടൊപ്പം, പടിയൂരിലെ ദുരിതാശ്വാസ ക്യംപിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താരം നേരിട്ടെത്തിയിരുന്നു.
 
ജനങ്ങള്‍ക്കൊപ്പം പച്ചക്കറിയും മറ്റുള്ള സാധാനങ്ങള്‍ ചുമന്ന് ക്യാംപിലേക്ക് എത്തിക്കുകയും ക്യംപില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടാണ് ടൊവിനോ മടങ്ങിയത്. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നെ വിളിക്കണമെന്നും താരം വ്യക്തമാക്കിയിരുന്നു. ഇന്നും രക്ഷാപ്രവർത്തനത്തിന് മുന്നിൽ തന്നെയുണ്ട് ടൊവിനോ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിദേശ യാത്രകൾക്ക് 1484 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി - കേരളത്തിലെ പ്രളയത്തിന് വെറും 100 കോടി