Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

ഡ്യൂപ്പില്ലാതെ സംഘട്ടനം: ചിത്രീകരണത്തിനിടെ ടൊവിനോക്ക് പൊള്ളലേറ്റു

വാർത്ത
, വെള്ളി, 21 ജൂണ്‍ 2019 (19:01 IST)
എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റു. ചിത്രത്തിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നനിടെയാണ് അപകടം ഉണ്ടത്. ടോവിനോക്ക് ഉടൻ തന്നെ വൈദ്യ സഹായം ലഭ്യമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിസാര പരിക്കുകൾ മാത്രമേ ഏറ്റിട്ടുള്ളു എന്നും സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
 
നാലുഭാഗത്തുനിന്നും തീയിനിടയിൽനിന്നുമുള്ള സംഘട്ടന രംഗമായിരിന്നു ചിത്രീകരിച്ച് ഡ്യൂപ്പിനെ ഉപയോഗിച്ച് ചെയ്യാനായിരുന്നു സംവിധായകൻ ആദ്യം തീരുമാനിച്ചിരുന്നത് എങ്കിലും ഡ്യപ്പില്ലാതെ താരം തന്നെ രംഗത്തിൽ അഭിനയിക്കുകയായിരുന്നു. പൊള്ളലേറ്റെങ്കിലും ഷോട്ട് പൂർത്തിയാക്കിയ ശേഷമാണ് വൈദ്യ സഹായം തേടാൻ ടൊവിനോ തയ്യാറായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സംഘട്ടന രംഗങ്ങളിലും ഡ്യപ്പില്ലാതെയാണ് ടൊവിനോ അഭിനയിച്ചത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വളർത്തുനായയെ ചുംബിക്കാൻ ശ്രമിച്ച യുവതിക്ക് ചുണ്ടിലും കവിളിലും കടിയേറ്റു, മുഖം പൂർവസ്ഥിതിയിലാക്കാൻ പ്ലാസ്റ്റിക് സർജറി വേണ്ടിവരും