ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. നരേന്ദ്ര മോദി ഡോട്ട് ഇൻ എന്ന വെബ്സൈറ്റുമായി ലിങ്ക് ചെയ്തിരിയ്കുന്ന വ്യക്തിഗത ട്വിറ്റർ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഈ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ച ശേഷം ട്വീറ്റുകൾ നീക്കം ചെയ്തു.
പ്രധനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ബിറ്റ്‌കോയിൻ വഴി പണം നൽകണം എന്ന ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. ഇതോടെ ഈ അക്കൗണ്ട് മരവിപ്പിയ്ക്കുകയായിരുന്നു. സംഭവത്തിൽ ട്വിറ്റർ അന്വേഷനം ആരംഭിച്ചു. മറ്റു അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്ന് പ്രാഥമിക ആന്വേഷണത്തിൽ വ്യക്തമായി എന്നും ട്വിറ്റർ അറിയിച്ചു. അക്കൗണ്ട് സുക്ഷിതമാക്കുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട് എന്നും ട്വിറ്റർ വ്യക്തമാക്കി. 25 ലക്ഷം ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ആണ് ഹാക്ക് ചെയ്യപ്പെട്ടത്.