Webdunia - Bharat's app for daily news and videos

Install App

രണ്ട് വാഴപ്പഴത്തിന് 442 രൂപ; ബില്ല് കണ്ട് ഞെട്ടി ബോളിവുഡ് താരം

ജിം വർക്ഔട്ടിന് ശേഷം വാഴപഴം ഓർഡർ ചെയ്തതായതും എന്നാൽ കിട്ടിയ 442 .5 രൂപയുടെ ബില്ല് കണ്ട് കണ്ണ് തള്ളിയെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ പറയുന്നത്.

Webdunia
ബുധന്‍, 24 ജൂലൈ 2019 (14:26 IST)
ഫൈവ് സ്റ്റാർ ഹോട്ടലിലെ അമിത വിലയുടെ അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം രാഹുൽ ബോസ്. അടുത്തിടെ ചണ്ഡിഗഡിലെ ഒരു ആഡംബര ഹോട്ടലിൽ താമസിക്കുന്നതിനിടെ, ജിം സെഷനുശേഷം വാഴപ്പഴം കഴിക്കാൻ ആഗ്രഹിച്ച അദ്ദേഹം അത് ഓർഡർ ചെയ്യുകയായിരുന്നു. എന്നാൽ വളരെ വിചിത്രമായ ബിൽ ആണ് താരത്തിന് ലഭിച്ചത്. ദിൽ ധഡക്നെ ദോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ട്വിറ്ററിലൂടെയാണ് ഈ വാർത്ത പുറത്ത് വിട്ടത്.
 
ജിം വർക്ഔട്ടിന് ശേഷം വാഴപഴം ഓർഡർ ചെയ്തതായതും എന്നാൽ കിട്ടിയ 442 .5 രൂപയുടെ ബില്ല് കണ്ട് കണ്ണ് തള്ളിയെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ പറയുന്നത്. ജിഎസ്ടി കൂടി ഉൾപ്പെടുത്തിയ ബില്ലാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
 
ഈ അമിത വിലയിടക്കലിനെതിരെ താരത്തിന്റെ ആരാധകരും രംഗത്തെത്തി. ഇത് പകൽ കൊള്ളയാണെന്നും. പഴങ്ങൾക്ക് ഇത്തരത്തിൽ ജിഎസ്ടി ഏർപെടുത്താനാകില്ലന്നും ആരാധകർ പറയുന്നു. കൂടാതെ ഒട്ടേറെ ട്വീറ്റുകളും താരത്തിന് പിന്തുണയുമായി ഈ ഹോട്ടലിനെ വിമർശിച്ചും ട്വിറ്ററിൽ പ്രത്യക്ഷപെട്ടു കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments