ആമസോണിന് പറ്റിയത് ഭീമന്‍ അബദ്ധം; 9 ലക്ഷം വിലയുള്ള ക്യാമറാ ലെൻസ് വിറ്റു പോയത് 6,000 രൂപയ്ക്ക്
ഇതില്‍ ഏറെ ആകര്‍ഷകമായ ഇടപാട് കനോണ്‍ ഇ.എഫ് 800 എം.എം f/5.6L ഐഎസ് ടെലിഫോട്ടോ ലെന്‍സിന്റെ വില്‍പ്പനയായിരുന്നു.
ആമസോണിന്റെ പ്രൈംഡേ സെയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനിച്ചത്. ജൂലൈ 15മുതല്‍ 16ന് രാത്രി 12 മണി വരെ നീണ്ടുനിന്ന വില്‍പ്പനയില്‍ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പുളള ഉപഭോക്താക്കള്‍ക്കു മാത്രമെ പങ്കെടുക്കാന്‍ സാധിച്ചിരുന്നുളളു.
5000 ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളുമുണ്ടായിരുന്ന വില്‍പ്പനയില്‍ നിരവധി പേര്‍ക്കാണ് സാധനങ്ങള്‍ വാങ്ങിയതിലൂടെ ലാഭമുണ്ടായത്. അതില്‍ 99 ശതമാനം ഡിസ്‌കൗണ്ട് ചില ക്യാമറാ ഉപകരണങ്ങള്‍ക്ക് ലഭിച്ചതായാണ് ചില ഉപഭോക്താക്കള്‍ അവകാശപ്പെടുന്നത്.
പെറ്റാ പിക്‌സലാണ് ഇത് സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷക്കണക്കിന് രൂപ വിലയുളള ക്യാമറകളും ലെന്‍സുകളും കുറഞ്ഞ വിലയ്ക്കാണ് ലഭിച്ചത്. സോണി, ഫ്യുജി ഫിലിം, കനോണ്‍ എന്നിവരുടെ ഉപകരണങ്ങളൊക്കെ ആമസോണില്‍ വന്‍ വിലക്കുറവില്‍ പ്രത്യക്ഷപ്പെട്ടു.
ഇതില്‍ ഏറെ ആകര്‍ഷകമായ ഇടപാട് കനോണ്‍ ഇ.എഫ് 800 എം.എം f/5.6L ഐഎസ് ടെലിഫോട്ടോ ലെന്‍സിന്റെ വില്‍പ്പനയായിരുന്നു. 800mm വരുന്ന ഈ ടെലിഫോട്ടോ ലെന്‍സിന് യഥാര്‍ത്ഥത്തില്‍ ഏകദേശം 13,000 ഡോളറാണ് വില. അതായത് ഏകദേശം 8,95,000 രൂപ.
എന്നാല്‍ ആമസോണ്‍ പ്രൈംഡേ സെയിലില്‍ ഈ ലെന്‍സ് വെറും 94.48 ഡോളറിനാണ് വില്‍പ്പനയ്ക്ക് വെച്ചത്. അതായത് വെറും 6,400 രൂപ മാത്രം. ഇത്തരത്തില്‍ നിരവധി ഉപകരണങ്ങളാണ് അത്ഭുതപ്പെടുത്തുന്ന ഡിസ്‌കൗണ്ടില്‍ വില്‍പ്പനയ്ക്ക് എത്തിയത്.
പലരും ഇത് ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചിലര്‍ നോക്കിയപ്പോള്‍ ഈ ഓഫര്‍ കാണാനായില്ല. ആമസോണിന് വിലയിട്ടപ്പോള്‍ തെറ്റിയതാണോ എന്ന സംശയത്തിലാണ് ഉപയോക്താക്കള്‍. ഇത് സംബന്ധിച്ച പ്രതികരണം തേടിയെങ്കിലും ആമസോണ്‍ പ്രതികരിച്ചിട്ടില്ല.