ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും; രണ്ട് പൊലീസുകാർക്കെതിരെ കൊലക്കുറ്റം

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും; രണ്ട് പൊലീസുകാർക്കെതിരെ കൊലക്കുറ്റം

Webdunia
ബുധന്‍, 25 ജൂലൈ 2018 (11:43 IST)
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പൊലീസുകാർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കേസിലെ ആറുപ്രതികളും കുറ്റക്കാരാണെന്നാണു തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തിയിരിക്കുന്നത്. പോലീസുകാരായ ജിതകുമാർ‍, ശ്രീകുമാർ‍, സോമൻ‍, എസ് ഐ ടി അജിത്കുമാർ‍, സി ഐ ഇ കെ സാബു, എ സി ടി കെ ഹരിദാസ് എന്നിവരായിരുന്നു പ്രതികൾ.
 
പൊലീസുകാരായ കെ.ജിതകുമാറിനും എസ്.വി.ശ്രീകുമാറിനുമെതിരായ കൊലക്കുറ്റം തെളിഞ്ഞു. നാലു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. സിബിഐ പ്രത്യേക ജഡ്ജി കെ.നാസറാണു കേസ് പരിഗണിച്ചത്. കൊലപാതകം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം വിധി വന്നത്.
 
ഉദയകുമാറിനെതിരെ വ്യാജ കേസെടുക്കാനായി കൂട്ടുനിന്ന ഫോര്‍ട്ട് സ്റ്റേഷനിലെ എസ് ഐയായിരുന്ന അജിത് കുമാർ‍, സി ഐ ആയിരുന്ന ഇ കെ സാബു, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റ് മൂന്നു പ്രതികള്‍ക്കും ഇന്നുവരെ ജാമ്യത്തില്‍ തുടരാന്‍ കോടതിയില്‍ അനുമതി നല്‍കുയായിരുന്നു.
 
ഫോര്‍ട്ട് പോലീസ് സി ഐ  ഇ കെ സാബുവിന്റെ ക്രൈംസ്‌ക്വാഡ് 2005 സെപ്റ്റംബര്‍ 27-നാണ് ഉദയകുമാറിനെ പിടികൂടിയത്. ഉദയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന പണത്തെചൊല്ലി നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു കൊലപാതകം.
 
2016 ഒക്‌ടോബറിലാണ് വിചാരണ ആരംഭിച്ചത്. പ്രതിയായ സോമന്‍ ഇതിനിടയില്‍ മരണപ്പെട്ടു. ഒന്നും രണ്ടും പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായ കൊലക്കുറ്റം തെളിഞ്ഞു. സി.ബി.ഐ. അന്വേഷണം നടത്തിയശേഷം ഉദയകുമാറിനെ കൊലപ്പെടുത്തിയതിനും തെളിവ് നശിപ്പിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമായി രണ്ട് കേസുകള്‍ എടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സംസ്ഥാനത്തിനും ആശങ്ക വേണ്ട, എം പിമാരുടെ അനുപാതം അതുപോലെ തന്നെ തുടരും, ലോകസഭയിൽ സുപ്രധാനപ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ഇന്ത്യയാകെ കടുത്ത ചൂടിൽ, താപനില 40°C കടന്നു, രണ്ടാഴ്ച കടുത്ത ചൂട് തുടരും, രാജ്യവ്യാപക മുന്നറിയിപ്പ്

രക്ഷാപ്രവര്‍ത്തിന് പോയ ഫയര്‍ എഞ്ചിന് വഴി നല്‍കിയില്ല, കാര്‍ ഉടമയ്ക്കെതിരെ കേസ്

പള്ളി പരിസരത്ത് ഭ്രൂണം കണ്ടെത്തിയ സംഭവം; യുവതിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

'ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിയുന്നു'; മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള അടിയിൽ സതീശൻ ഗ്രൂപ്പിനു കടുത്ത അതൃപ്തി

അടുത്ത ലേഖനം
Show comments