Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യരാത്രി കഴിഞ്ഞാൽ അവരെത്തും, പുതപ്പ് പരിശോധിച്ച് രക്തക്കറ കണ്ടില്ലെങ്കിൽ പണി കിട്ടുന്നത് വധുവിന്!

ആദ്യ രാത്രിയിൽ എല്ലാം നടന്നിരിക്കണം, പിറ്റേന്ന് പരിശോധിക്കുമ്പോൾ കന്യകയല്ലെന്ന് കണ്ടാൽ വിവാഹം അസാധു ആക്കും- ഐശ്വര്യയുടെ ജീവിതത്തിൽ സംഭവിച്ചത്

ആദ്യരാത്രി കഴിഞ്ഞാൽ അവരെത്തും, പുതപ്പ് പരിശോധിച്ച് രക്തക്കറ കണ്ടില്ലെങ്കിൽ പണി കിട്ടുന്നത് വധുവിന്!
, വ്യാഴം, 18 ഒക്‌ടോബര്‍ 2018 (14:44 IST)
21ആം നൂറ്റാണ്ടിലും പ്രാകൃതമായ പല ആചാരങ്ങളും ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ പ്രാകൃതമായ ആചാരങ്ങൾക്കെതിരെ നിലകൊണ്ട ഐശ്വര്യയെന്ന 23കാരിയുടെ ജീവിതം സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ്. മഹാരാഷ്ട്ര പിമ്പ്രിയിലെ ഭട്‌നഗര്‍ ഏരിയയിലാണ് ഐശ്വര്യയുടെ താമസം. 
 
വർഷങ്ങളായി നിലനിൽക്കുന്ന ന്യകാത്വ പരിശോധനയ്ക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ചതോടെ അതുവരെയുണ്ടായിരുന്ന ബന്ധുക്കളെല്ലാം അവൾക്കെതിരായി. എന്നാൽ, ഐശ്വര്യയുടെ തീരുമാനം തന്നെയായിരുന്നു ഭർത്താവ് വിവേകിന്റേയും തീരുമാനം. 2017 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
 
ആചാരത്തെ എതിർത്തതോടെ ഐശ്വര്യയ്ക്ക് ഗ്രാമത്തിലുള്ളവർ ഊരുവിലക്ക് ഏർപ്പെടുത്തി. ആദ്യരാത്രിയില്‍ വധു കന്യകാത്വം നിലനിര്‍ത്തിയോ എന്ന് പിറ്റേന്നത്തെ പ്രഭാതത്തില്‍  പരിശോധന നടത്തുന്ന ആചാരത്തിന് ഐശ്വര്യ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഊരുവിലക്ക്. കന്യകാത്വം ചോര്‍ന്നതായി കണ്ടെത്തിയാല്‍ വിവാഹം അസാധുവാകും. അതാണ് രീതി. ഇതിനെതിരെയാണ് ഇപ്പോൾ ഐശ്വര്യ പോരാടുന്നത്. 
 
ഊരുവിലക്കില്‍ പ്രതിഷേധിച്ച് യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഇത്തരം ദുരാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ പൊരുതുമെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 
 
ഐശ്വര്യയെ ആണ് എല്ലാവരും എതിർത്തത്. ഊരുവിലക്കും ഐശ്വര്യക്ക് മാത്രമാണ്. ജൂണിൽ ഇവർ പങ്കെറ്റുടുത്ത മറ്റൊരു വിവാഹം ഏറെ ബഹളമയം ആയിരുന്നു. ചടങ്ങിനെത്തിയ ഐശ്വര്യയെ സമുദായാംഗങ്ങള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെയാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തം മുത്തച്ഛന്റെ ചിതാഭസ്മംകൊണ്ട് ബിസ്കറ്റുണ്ടാക്കി കൌമാരക്കാരി; രുചിക്കാനായി നൽകിയത് സുഹൃത്തുക്കൾക്ക്