Webdunia - Bharat's app for daily news and videos

Install App

ഒരു കോഴി, രണ്ട് നായ, ഏഴ് ആളുകൾ, ഒരുലോഡ് സാധനങ്ങളും; ഒരു വീട് മുഴുവൻ ബൈക്കിൽ കൊണ്ടുപോയി കുടുംബം, വിഡിയോ !

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (14:56 IST)
ഒരു ബൈക്കിൽ എത്ര പേർക്ക് സഞ്ചരിക്കാം, നാലും അഞ്ചും ആളുകൾ സഞ്ചരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ എല്ലാ റെക്കോർഡുകളും ഒരുമിച്ച് മറികടന്നിരിക്കുകയാണ് വീട് മുഴുവൻ ബൈക്കിൽ കയറ്റി സഞ്ചരിച്ച ഒരു കുടുംബം. മൂന്നും നാലുമൊന്നുമല്ല ഏഴുപേരാണ് ഒരു ബൈക്കിൽ യാത്ര ചെയ്തത്. ആളുകൾ മാത്രമല്ല. ഒരു കോഴിയും, രണ്ട് നായകളും പിന്നെ ഒരുലോഡ് സാധനങ്ങളും ഇതേ ബൈക്കിൽ തന്നെ.
 
ട്വിറ്ററിലൂടെ വൈറലായ ഈ വീഡിയോ കണ്ട് ആളുകളുടെ കണ്ണ് തള്ളിയിരിക്കുകയാണ്. രണ്ട് മുതിർന്നവരും അഞ്ച് കുട്ടികളുമാണ് അടുക്കി വച്ച നിലയിൽ ബൈക്കിൽ യാത്ര ചെയ്യുന്നത്. കോഴിയെയും നായയെയുമെല്ലാം ഒരോരുത്തരായി കയ്യിൽ പിടിച്ചിരിക്കുന്നു. ഒരു നായക്കുട്ടി സൈഡിലുള്ള ചാക്കുകെട്ടിന് മുകളിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം. ഒരു ലോഡ് വീട്ടുസധനങ്ങളും നീളമേറിയ മുളയും ബൈക്കിൽ ബൈക്കിൽ കെട്ടിവച്ചിട്ടുണ്ട്.
 
'ഇന്ത്യയിൽ മാത്രം കാണാനാകുന്നത്' എന്ന തലക്കെട്ടോടെ ഒരാൾ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണ് തരംഗമയി മാറിയിരിക്കുന്നത്. നിരവധിപേർ ഈ ട്വീറ്റ് റി ട്വീറ്റ് ചെയ്തു. ഇത്രയധികം കപ്പാസിറ്റിയുള്ള ഈ ബൈക്ക് ഏതാണെന്നാണ് ചിലർക്ക് അറിയേണ്ടത്. ഇവർ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിയോ എന്നായിരുന്നു ചിലരുടെ ചോദ്യം. ഒരു ഓട്ടോറിക്ഷയിൽ 20ലധികം ആളുകളെ കയറ്റിയ ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത് നേരത്തെ വലിയ വാർത്തയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments