Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

2000രൂപ നോട്ടിലെ ഹൈടെക് ഫീച്ചറുകൾ ഐഎസ്ഐ ചോർത്തി, ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകൾ ഇന്ത്യയിലെത്തിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ?

വാർത്ത
, തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (12:04 IST)
2000 രൂപ നോട്ടുകളുടെ ഹൈടെക് സുരക്ഷ ഫീച്ചറുകൾ പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കള്ളനോട്ട് സംഘങ്ങൾ ചോർത്തിയതായി റിപ്പോർട്ടുകൾ കള്ളനോട്ടുകൾ ഇന്ത്യയിലെത്തുന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ഡെൽഹി‌ പൊലീസലെ സ്പെഷ്യൽ സ്ക്വാഡാണ് ഇത് കണ്ടെത്തിയത് എന്നാണ് വിവരം.
 
പാകിസ്ഥാൻ ചാര സംഘടന ഐഎസ്ഐയുടെ ഉന്നത ഉദ്യോഗസ്തരുടെ മേൽനോട്ടത്തിലാണ് കള്ളനോട്ടുകൾ അച്ചടിക്കുന്നത്. എന്നും, അച്ചടിച്ച കള്ളനോട്ടുകൾ ഇന്ത്യയിൽ വിതരണത്തിന് എത്തിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ് എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
 
സ്പെഷ്യൽ സെൽ പിടിച്ചെടുത്ത കള്ളനോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പുതിയ കള്ളനോട്ടുകൾ നഗ്ന നേത്രങ്ങൾകൊണ്ട് തിരിച്ചറിയുക അസാധ്യമണ് എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യ നോട്ടുകൾ അച്ചടിക്കാൻ ഉപയോഗികുന്ന ഒപ്ടിക്കൽ വേരിയബിൾ ഇങ്ക് എന്ന പ്രത്യേക മഷി ഉപയോഗിച്ച് തന്നെയാണ് കള്ളനോട്ടുകളും അച്ചടിച്ചിരിക്കുന്നത്. രണ്ടായിരം രൂപാ ഡിസൈനിലെ ബ്ലീഡ് ലൈനുകളും അതേപടി തന്നെ പ്രിന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 
 
എക്സ്പ്ലോഡിങ് സീരിയൽ നമ്പരുകൾ ഉൾപ്പടെയുള്ള ഫീച്ചറുകൾ സഹിതമാണ് പുതിയ കള്ളനോട്ടുകൾ പ്രിന്റ് ചെയ്യുന്നത്. ഈ വർഷം ആദ്യത്തോടെയാണ് രാജ്യത്തേക്ക് പുതിയ നോട്ടുകളുടെ വ്യാജൻമാരുടെ വരവ് സജീവമായത്. ജൂൺ ആദ്യവാരത്തിൽ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 7.6 കോടിയുടെ കള്ളനോട്ടുകൾ കാഠ്മണ്ടുവിൽ വച്ച് നേപ്പാൾ പോലീസ് പിടികൂടിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കൂൾ വാനിന് തീ പിടിച്ചു; പത്തോളം കുട്ടികളെ രക്ഷപെടുത്തി - വാൻ പൂർണ്ണമായും കത്തി നശിച്ചു