‘കാണുമ്പോഴൊക്കെ ഇറുക്കി ചേർത്തുനിർത്തി മുടിയിൽ മണക്കും, കഴുത്തിൽ മുഖമമർത്തും’- ക്വീൻ സംവിധായകനെതിരെ കങ്കണ

സംവിധായകനെതിരെ കങ്കണ

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (10:48 IST)
തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനുശേഷം ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി നടി കങ്കണാ റണാവത്ത്. സൂപ്പർ ഹിറ്റ് ചിത്രം ക്വീനിന്റെ സംവിധായകൻ വികാസ് ബഹലിനെതിരെയാണ് കങ്കണ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വികാസ് ബഹലിനെതിരെ മറ്റൊരു പെൺകുട്ടി പീഡന പരാതി നൽകിയിരുന്നു. പരാതി ഉന്നയിച്ച പെൺകുട്ടിയെ താൻ പിന്തുണയ്ക്കുന്നുവെന്നും അത് സത്യമാകുമെന്നും കങ്കണ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
 
വികാസ് സംവിധാനം ചെയ്ത ക്വീനിൽ കങ്കണ ആയിരുന്നു നായിക. ചിത്രത്തിന്റെ ലൊക്കെഷനിൽ വെച്ച് തനിക്കുണ്ടായ അനുഭവങ്ങളും താരം തുറന്നു പറയുന്നുണ്ട്. 2014ൽ വിവാഹം കഴിഞ്ഞിട്ടും ക്വീൻ ചിത്രീകരിക്കുന്ന സമയത്ത് ദിവസവും ഓരോരുത്തരുമായി ലൈംഗീകബന്ധത്തിലേർപ്പെട്ടതിന്റെ കാര്യങ്ങൾ അയാൾ പറയുമായിരുന്നു.
 
‘കാണുമ്പോഴൊക്കെ അയാൾ എന്നെ ഇറുക്കി ചേർത്തുനിർത്തി എന്റെ മുടിയിൽ മണക്കും. എന്റെ കഴുത്തിൽ അയാൾ മുഖം അമർത്തും. നിന്റെ മുടിയുടെ ഗന്ധം എനിക്ക് ഇഷ്ടമാണെന്ന് പറയും. എപ്പോഴും ബലം പ്രയോഗിച്ച് അയാളെ അകറ്റി നിർത്തുമായിരുന്നു. ഇയാൾക്കെന്തോ കുഴപ്പമുണ്ടെന്ന് അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.‘- കങ്കണ തുറന്നു പറയുന്നു.
 
അനുരാഗ് കശ്യപും വികാസ് ബാഹലും ഉൾപ്പെടെ നാലു പേർചേർന്ന് സ്ഥാപിച്ച ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയിലെ മുൻ ജീവനക്കാരിയാണ് വികാസിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതേ തുടർന്ന് ഫാന്റം ഫിലിംസ് പിരിച്ചുവിട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments