Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിമാനമുയര്‍ത്തിയവളേ... നന്ദി പറയാന്‍ വാക്കുകളില്ല; മാനുഷിയ്ക്ക് അഭിനന്ദനങ്ങളുമായി കങ്കണ

kangana ranaut
, ഞായര്‍, 17 ഡിസം‌ബര്‍ 2017 (11:43 IST)
നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകസുന്ദരി പട്ടം ഇന്ത്യല്‍ എത്തിച്ച മാനുഷി ഛില്ലറിനെ അഭിനന്ദിച്ച് ബോളിവുഡ് ക്വീന്‍ കങ്കണ റണൗത്ത്. മിസ്റ്റര്‍ ഇന്ത്യയുടെ ഫിനാലെ വേദിയില്‍ വെച്ചാണ് കങ്കണ മാനുഷിയെ അഭിനന്ദിച്ചത്. മാനുഷിയുടെ ഈ നേട്ടത്തില്‍ താന്‍ വളരെയേറെ അഭിമാനിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
 
ഒരു വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ് അവള്‍. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ട്. വളരെ മിടുക്കിയായ ഒരു പെണ്‍കുട്ടി. അതുമാത്രമല്ല, അവള്‍ വരുന്നത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് പേരുകേട്ട വളരെ ചെറിയ ഒരു നഗരമായ ഹരിയാനയില്‍ നിന്നാണെന്നതും സന്തോഷമുളവാക്കുന്നുവെന്ന് താരം പറഞ്ഞു.
 
മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിമാനമുയര്‍ത്തിയ സുന്ദരിയാണ് മാനുഷി, നമ്മുടെ രാജ്യത്തെ ഇത്രയും തേജ്വസിയായ ഒരു പെണ്‍കുട്ടിയോട് നമ്മുടെ കൃതഞ്ജത പ്രകടിപ്പിക്കാന്‍ പോലും വാക്കുകളില്ലെന്നും കങ്കണ പറഞ്ഞു. മാനുഷിക്കൊപ്പം മിസ്റ്റര്‍ വേള്‍ഡ് രോഹിത് ഖണ്ഡല്‍വാലിനെയും കങ്കണ അഭിനന്ദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി ദുരന്തം: തെരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കുന്നു, സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി