Webdunia - Bharat's app for daily news and videos

Install App

‘അവള് വിസയും വിമാനടിക്കറ്റ് എടുത്തതും ഒന്നും ഞാനറിഞ്ഞില്ല, പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല’- വൈറൽ വീഡിയോയിലെ പിറന്നാളുകാരൻ പറയുന്നു

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (16:18 IST)
‘ദയവുചെയ്ത് ഞങ്ങളെ വിശ്വസിക്കൂ, അതൊരിക്കലും പ്രശസ്തിക്ക് വേണ്ടി ആസൂത്രിതമായി ചെയ്തതലല്ല’ വൈറലായ ബര്‍ത്ത് ഡേ സര്‍പ്രൈസില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വീഡിയോയിലെ താരമായ പിറന്നാളുകാരൻ റൊമാരിയോ ജോണ്‍. വിവാഹം കഴിഞ്ഞുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ജന്മദിനത്തിലാണ് ഭാര്യ മസ്‌കറ്റില്‍ എത്തി സര്‍പ്രൈസ് നല്‍കിയത്.
 
സുഹൃത്തുക്കൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി പേര്‍ ആശംസിച്ചും അഭിനന്ദിച്ചും രംഗത്ത് വന്നു. എന്നാൽ, ഇതിനിടയിൽ സംഭവം ആസൂത്രിതമാണെന്നും പ്രശസ്തിക്ക് വേണ്ടി ചെയ്തതാണെന്നും പറഞ്ഞ് ചിലർ രംഗത്തെത്തി. അങ്ങനെയുള്ളവർക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജോൺ.
 
‘സത്യം പറഞ്ഞാല്‍, വിസയും വിമാന ടിക്കറ്റുമെല്ലാം എടുത്തതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം കേക്ക് മുറിക്കുമ്‌ബോഴായിരുന്നു ആന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കളാണ് അവളുടെ കൂടെ നിന്നത്.’ - ജോൺ പറയുന്നു. 
 
2019 മേയ് ആറിനായിരുന്നു ഇടുക്കി തൊടുപുഴ വികെ ജോണ്‍സാലി ദമ്ബതികളുടെ മകന്‍ റൊമാരിയോ ജോണും കോഴിക്കോട് പേരാമ്ബ്ര മുതുകാട് സ്വദേശി റെജിലിസി ദമ്ബതികളുടെ മകള്‍ ആന്‍ മരിയയും തമ്മിലുള്ള വിവാഹം നടന്നത്. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു കല്യാണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വരുംമണിക്കൂറുകളില്‍ ഈ ജില്ലയില്‍ മഴയ്ക്ക് സാധ്യത

ജി.എസ്.ടി അടച്ചു നൽകാമെന്ന് പറഞ്ഞു 4.5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ തല മറച്ചിരിക്കണം, ഹിജാബ് നിയമം ലംഘിച്ചാൽ സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിച്ച് ഇറാൻ

Manipur violence: മണിപ്പൂർ കത്തുന്നു, കലാപകാരികൾ 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

അടുത്ത ലേഖനം
Show comments