Webdunia - Bharat's app for daily news and videos

Install App

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്; പത്തിൽ ഒൻപത് എ പ്ലസ്, കണക്കിനു മാത്രം എ പ്ലസ്- അഞ്ജാത ‘വിരുതനെ’ തേടി സോഷ്യൽ മീഡിയ

Webdunia
ചൊവ്വ, 7 മെയ് 2019 (12:29 IST)
ഈ വർഷത്തെ എസ് എസ് എൽ സി റിസൾട്ട് പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. പാസായ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റാണ് ഫേസ്ബുക്കിൽ നിറയെ. ഫുൾ എ പ്ലസ് ലഭിച്ചവർ കൈയ്യടി ഏറ്റ് വാങ്ങിയപ്പോഴും സോഷ്യൽ മീഡിയ ഒന്നടങ്കം അമ്പരന്നത് ‘അഞ്ജാതന്റെ’ ആ മാർക്ക് ലിസ്റ്റ് കണ്ടാണ്. 
 
മാർക്ക്‌ലിസ്റ്റിന്റെ ഉടമയുടെ പേരും റജിസ്റ്റർ നമ്പറും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആ അജ്ഞാത മാർക്ക് ലിസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ഏവരും. ഇതെങ്ങനെ സാധിച്ചു എന്നാണ് ഏവരും ചോദിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ റിസൾട്ട് വന്നപ്പോൾ പത്തിൽ ഒൻപത് വിഷയങ്ങൾക്കും ഡി പ്ലസ് നേടിയപ്പോൾ കണക്കിന് ലഭിച്ചത് എ പ്ലസ്.
 
ഇതാണ് ഏവരെയും ഞെട്ടിച്ചത്. പൊതുവെ ഭൂരിഭാഗം ആളുകൾക്കും ബുദ്ധിമുട്ടുള്ള വിഷയമാണ് കണക്ക്. അതേസമയം, 90 ശതമാനം ആളുകൾക്കും എ പ്ലസോ എ ഗ്രേഡോ ലഭിക്കുന്ന വിഷയങ്ങളാണ് മലയാളവും ഐ ടിയും. എന്നാൽ, ഇതിനു പോലും ഡി ഗ്രേഡ് നേടിയ ഒരു വിദ്യാർത്ഥിക്ക് കണക്കിനു എ പ്ലസ് ലഭിച്ചതാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mark Carney: മാര്‍ക്ക് കാര്‍നി കാനഡ പ്രധാനമന്ത്രി

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ സെക്രട്ടേറിയറ്റിൽ

മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ജീവനക്കാരനെതിരെ കേസ്

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് അസുഖം കൂടുതലെന്ന് കള്ളം പറഞ്ഞാണ് അഫാൻ ഫർസാനയെ വീട്ടിലെത്തിച്ചത്

അടുത്ത ലേഖനം
Show comments