Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 205 ഫോണ്‍ കോളുകള്‍; കൂട്ടിയിടിച്ചത് 68 വാഹങ്ങള്‍!

abu dhabi
അബുദാബി , തിങ്കള്‍, 6 മെയ് 2019 (20:07 IST)
ചൂടിനൊപ്പം പൊടിക്കാറ്റും രൂക്ഷമായതോടെ അബുദാബിയിൽ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം മാത്രം 68 വാഹങ്ങളാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ 10 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. മഫ്റഖ്, അൽറഹ്ബ ആശുപത്രികളിലാണ് ഇവര്‍ ചികിത്സയിലുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി അപകടങ്ങള്‍ പലയിടത്തും സംഭവിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

സഹായം അഭ്യർഥിച്ച് 205 കോളുകളാണ് അത്യാഹിത വിഭാഗത്തി വിഭാഗത്തിൽ എത്തിയതെന്ന് അബുദാബി പൊലീസ് അറിയിച്ചു. കാലാവസ്ഥ മോശമായതിനാല്‍ വേഗം കുറച്ചും മതിയായ അകലം പാലിച്ചും വാഹനമോടിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മയക്കുമരുന്ന് നൽകി യുവതിയെ പീഡനത്തിനിരയാക്കി, പിന്നീട് ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്‌മെയിലിംഗ്, വിവാഹ വാഗ്ദാനം നൽകി സീരിയൽ നടന്റെ ക്രൂരത ഇങ്ങനെ