Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോട്ട് സ്പോട്ടിൽ റാലി സംഘടിപ്പിച്ച് പൊലീസ്, പങ്കെടുത്തത് നൂറുകണക്കിന് പേർ, വീഡിയോ പുറത്ത്

ഹോട്ട് സ്പോട്ടിൽ റാലി സംഘടിപ്പിച്ച് പൊലീസ്, പങ്കെടുത്തത് നൂറുകണക്കിന് പേർ, വീഡിയോ പുറത്ത്
, തിങ്കള്‍, 4 മെയ് 2020 (07:59 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യമാകെ മൂന്നാംഘട്ട ലോക്‌ഡൗണിൽ തുടരുമ്പോൾ പശ്ചിമ ബംഗളിലെ ഹൗറയിലെ റാലിയിൽ പെങ്കെടുത്തത് നൂറുകണക്കിന് പേർ. ഹൗറ ഓപ്പറേഷൻ കൊവിഡ് സീറോ പദ്ധതിയുടെ ഭാഗമായി പൊലീസും തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതൃത്വവുമാണ് റാലി സംഘടിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗളിൽ  കൊവിഡ് ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് ഹൗറ.
 
ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് സ്ഥലത്തെത്തിയത് എന്നാണ് പൊലീസ് വിശദീകരിയ്ക്കുന്നത്. എന്നാൽ പിന്നീട് ജനങ്ങൾ പിരിഞ്ഞുപോകാൻ തയ്യാറാവാതെ റാലിയായി നീങ്ങുകയായിരുന്നു. ആളുകളോട് വീടുകളിലേയ്ക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ജനക്കൂട്ടം ഇത് അനുസരിയ്ക്കാൻ തയ്യാറായില്ല എന്ന് എസിപി അലോക് ദസ് ഗുപ്ത പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാസുകൾ ലഭ്യമായി തുടങ്ങി, ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങീയ മലയാളികൾ ഇന്നുമുതൽ കേരളത്തിൽ എത്തി തുടങ്ങും