തിമിംഗലങ്ങൾ വലവിരിച്ച് ഇരപിടിക്കുന്നത് കണ്ടിട്ടുണ്ടോ ? ഞെട്ടിക്കുന്ന വീഡിയോ !

തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (19:28 IST)
തിമിംഗലങ്ങളെ കാണുന്നതിനായി പലപ്പോഴും സഞ്ചാരികൾ കടലിലേക്ക് യത്ര ചെയ്യാറുണ്ട് തിംഗലങ്ങൾ ചാടുന്നതും നീന്തുന്നതും എല്ലാം നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ വല വിരിച്ച് ഇരപിടിക്കുന്ന തിമിംഗലങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടോ ? വലവിരിക്കുക എന്നത് ആലങ്കാരികമായി പറഞ്ഞതല്ല. കുമിളകൾ കൊണ്ട് വല തീർത്ത് ഇരപിടിക്കുന്ന കുനാൻ തിംഗലങ്ങളുടെ വീഡിയോ ഇപ്പോൾ തരംഗമായിരിക്കുകയാണ്.
 

അലാസ്കയിലെ കൊടും തണുപ്പുള്ള സമുദ്രത്തിൽ തിംഗലങ്ങൾ ഇര പിടിക്കുന്ന അപൂർവ ദൃശ്യങ്ങൾ ഹവായ് സർവകലാശാലയിലെ ഗവേശകരാണ് പുറത്തുവിട്ടത്. സംഘം ചേർന്നാണ് തിമിംഗലങ്ങളുടെ ഈ ഇരപിടുത്തം. കടലിനടിയിലേക്ക് മുങ്ങാംകുഴിയിട്ട് മുകളിലെ ദ്വാരത്തിലൂടെ ശക്തിയായി വെള്ളം പുറത്തുവിട്ടാണ് തിമിംഗലങ്ങൾ വലയൊരുക്കുന്നത്.
 
ചെറു മീനുകളുടെ സഞ്ചാരം തടയാൻമാത്രമുള്ള കരുത്ത് ഈ കുമിളകൾക്ക് ഉണ്ടാകും. ഈ കുമിളകളിൽ ക്രില്ലുകൾ പോലുള്ള മത്സ്യങ്ങൾ കുടുങ്ങും ഉടൻ തന്നെ തിമിംഗലങ്ങൾ ഇരയക്കുകയും ചെയ്യും. ഇത്തരത്തിൽ ക്രില്ലുകളെ തിംഗലം കെണിയിൽ പ്പെടുത്തി ഭക്ഷിക്കുന്നതാണ് ഗവേഷകർ ചിത്രീകരിച്ചിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഹുസൈൻ സാഗർ' തടാകം ഗൂഗിൾ മാപ്പിൽ 'ജെയ് ശ്രീറാം സാഗർ' എന്നായി മാറി !