Webdunia - Bharat's app for daily news and videos

Install App

‘മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞു അല്ലേ, ഇനി ദുൽഖറിന്റെ തലയിലേക്ക് കയറാമെന്ന് കരുതിക്കാണും’- റിമയ്ക്കെതിരെ ഫാൻസ്

ദുൽഖറിനെതിരെ റിമ

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (11:42 IST)
കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള യുവതാരമാണ് ദുൽഖർ സൽമാൻ. നടി അകരമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദുൽഖർ നടത്തിയ പ്രസ്താവനയെ പരസ്യമായി വിമർശിച്ച് കഴിഞ്ഞ ദിവസം നടി റിമ കല്ലിങ്കൽ രംഗത്തെത്തിയത് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. 
 
അടുത്തിടെയായി, മലയാള സിനിമയിലെ നെടുംതൂണുകളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് നേരെയാണ് നടിമാരും ഡബ്ല്യുസിസി അംഗങ്ങളുമായ പാർവതി, റിമ കല്ലിങ്കൽ, പദ്മപ്രിയ എന്നിവർ ആരോപണം ഉന്നയിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ സംസാരമുണ്ടായിരുന്നു. എന്നാൽ, മമ്മൂട്ടിയേയും മോഹൻലാലിനേയും മാത്രമല്ല ദുൽഖറിന്റെ നിലപാടിനേയും വിമർശിച്ച് റിമ രംഗത്തെത്തി. 
 
എന്നാൽ, വിഷയത്തിൽ ദുൽഖറിനെ കുറ്റപ്പെടുത്തുന്നതും വിമർശിക്കുന്നതും എന്തിനാണെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. മമ്മൂട്ടിയേയും മോഹൻലാലിനേയും വിമർശിച്ച് കഴിഞ്ഞു ദുൽഖർ അടക്കമുള്ള താരങ്ങളുടെ നെഞ്ചത്തേക്ക് കയറാനാണോ റിമ ശ്രമിക്കുന്നതെന്നും സോഷ്യൽ മീഡിയകളിൽ ചിലർ ചോദിച്ച് തുടങ്ങിയിരിക്കുന്നു.
 
ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ പോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ദുല്‍ഖറിനെപ്പോലെ അങ്ങനെ പറഞ്ഞ് കൈ കഴുകാന്‍ ഞങ്ങൾക്ക് പറ്റില്ല. കൂടെ നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാമെന്നായിരുന്നു റിമയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

അടുത്ത ലേഖനം
Show comments