Select Your Language

Notifications

webdunia
webdunia
webdunia
webdunia

കസബയില്‍ മമ്മൂട്ടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുന്നതെങ്ങിനെ? ആ റോള്‍ മമ്മൂക്ക വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ നല്ല നിലപാടായേനെ: റിമ കല്ലിങ്കല്‍

മോഹൻലാലും മമ്മൂട്ടിയും ഞങ്ങളുടെ വിഷയമേ അല്ല: റിമ

കസബ
, ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (11:27 IST)
സിനിമയിലെ സ്ത്രീ സമത്വവുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാടുകളിൽ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കൽ. മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടിയെടുത്തിരുന്നു എങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേനെ എന്ന് റിമാ മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി.
 
‘കൃത്യമായൊരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് ഞങ്ങള്‍ എടുത്ത എല്ലാ നിലപാടിനും മുകളിലായേനെ. കസബ എന്ന സിനിമയില്‍ മമ്മൂട്ടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോള്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആയേനെ‘- റിമ പറയുന്നു.
 
മോഹന്‍ലാലിന് പിന്നില്‍ എഎംഎംഎ ഒളിച്ചിരിക്കുകയാണ്. വിഷയത്തെ എത്രവഴിമാറ്റാന്‍ നോക്കിയാലും ഞങ്ങള്‍ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് മമ്മൂട്ടിയോ മോഹന്‍ലാലോ വിഷയമല്ല. രണ്ടുപേരിലേയും ആര്‍ട്ടിസ്റ്റിനെ ഞാനും ബഹുമാനിച്ചിട്ടുണ്ട്. റിമ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും, ഇവരിതെന്ത് ഭാവിച്ചാണെന്ന് ആരാധകർ!