അർദ്ധരാത്രിയിൽ കൂടെ വരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ, പറ്റില്ലെന്ന് യുവതി; ലിഫ്‌റ്റിൽ നടന്നത്- വീഡിയോ

അർദ്ധരാത്രിയിൽ കൂടെ വരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ, പറ്റില്ലെന്ന് യുവതി; ലിഫ്‌റ്റിൽ നടന്നത്- വീഡിയോ

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (17:13 IST)
സെക്യൂരിറ്റിയുമായുള്ള വഴക്കിനെ തുടർന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുന്ന പൊലീസുകാരുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. പരാതി നൽകുന്നതിനായി തങ്ങളുടെ കൂടെ വരണമെന്ന് യുവതിയോട് ആവശ്യപ്പെടുകയും എന്നാൽ അതിന് തനിക്ക് കഴിയില്ലെന്നും പറഞ്ഞ് ലിഫ്‌റ്റിനകത്തു കയറിയ യുവതിയുമായുള്ള മുംബൈ പൊലീസിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. സെക്യൂരിറ്റിയുമായി വഴക്കായതിനെത്തുടർന്ന് യുവതി തന്നെയാണ് പൊലീസിനെ വിളിച്ചത്.
 
അതേസമയം, സംഭവത്തെത്തുടർന്ന് മോഡലും കണ്ടന്റ് റൈറ്ററുമായ യുവതി ട്വിറ്ററിൽ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. പരാതി നൽകുന്നതിനായി പൊലീസ് സ്‌റ്റേഷനിലേക്ക് ചെല്ലാൻ പറഞ്ഞെങ്കിലും ആ സമയത്ത അവരുടെ കൂടെ പോകാൻ തനിക്ക് തോന്നിയില്ലെന്നും അവരുടെ കൂടെ ഒരു വനിതാ പൊലീസ് പോലും ഇല്ലെന്നും കുറിപ്പിൽ യുവതി പറയുന്നു.
 
രാത്രിയിൽ പുറത്തേക്കുപോകുന്നതും വരുന്നതുമായി സംസാരിക്കുന്നതിനെത്തുടർന്ന് യുവതിയും സെക്യൂരിറ്റി ഗാർഡും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിന് ശേഷം യുവതി പൊലീസിനെ വിളിക്കുകയും സെക്യൂരിറ്റി തന്നോട് മോശമായി പെരുമാറി എന്നും പറഞ്ഞു. എന്നാൽ സെക്യൂരിറ്റി പറയുന്നത് യുവതി തന്നോട് മോശമായി പെരുമാറി എന്നായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുനമ്പം വഖഫ് ഭൂമിയല്ലെന്ന് കേരള ഹൈക്കോടതി വിധി; 600 ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസം

സംസ്ഥാന സ്‌കൂള്‍ കായികമേള 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ യാത്രക്കാരിയുടെ ഫോണ്‍ പിടിച്ചുവാങ്ങി; 'സൂപ്പര്‍ഹീറോ' എന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

ബോഡിഷെയിം പരാമര്‍ശത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി; അത് സംസാരപരമെന്ന് മറുപടി

ക്ഷമയ്ക്ക് പരിധിയുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അനുഭവിക്കും, താലിബാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments