തിരുവനന്തപുരം: ഭര്‍ത്താവിൽനിന്നുമുള്ള ശാരീരിക പീഡനം സഹിക്കാനാവുന്നില്ലെന്നും സ്വയരക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് അനുവദിയ്ക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും. പരാതി നൽകി യുവതി. കറ്റാനം സ്വദേശിയാണ് തോക്കിന് ലൈസൻസ് അനുവദിയ്ക്കണം എന്ന് ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.
ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിയ്ക്കുന്നതായും ജീവൻ ഭീഷണി നേരിടുന്നതായും കാട്ടി യുവതി കുറത്തിക്കാട് പൊലീസിലും പിങ്ക് പൊലീസിലും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ച് മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് നടപടികൾ ഒന്നും ഉണ്ടാകാതെ വന്നതോടെയാണ് യുവതി തോക്കിന് ലൈസൻസ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും സമീപിച്ചത്. ഇതോടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.