Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യലഹരിയിൽ തേങ്ങയിടാൻ തെങ്ങിൽ കയറി, അവിടെയിരുന്ന് ഉറങ്ങിയത് മൂന്നര മണിക്കൂർ; താഴെയിറക്കാൻ പെടാപ്പാട്

മദ്യലഹരിയിൽ തേങ്ങയിടാൻ തെങ്ങിൽ കയറി, അവിടെയിരുന്ന് ഉറങ്ങിയത് മൂന്നര മണിക്കൂർ; താഴെയിറക്കാൻ പെടാപ്പാട്
, തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (11:37 IST)
തഞ്ചാവൂര്‍: മദ്യലഹരിയിൽ തേങ്ങയിടാൻ തെങ്ങിൽ കയറിയ തെങ്ങുകയറ്റക്കാരൻ 55 അടി ഉയരമുള്ള തെങ്ങിന്റെ മുകളിൽ ഇരുന്ന് ഉറങ്ങിപ്പോയി. തഞ്ചാവൂര്‍ കാരന്തൈയിലാണ് സംഭവം. എം ലോകനാഥന്‍ എന്ന നാൽപ്പതുകാരനാണ് തമിഴരസൻ എന്നയാളുടെ തെങ്ങിൻ തോപ്പിലെ തെങ്ങിൽ കിടന്നുറങ്ങി ഭീതി സൃഷ്ടിച്ചത്. ഇയാളെ ഉണർത്താൻ പ്രദേശവാസികളും, തമിഴരസനും പടിച്ചപണിയെല്ലാം നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് ഇയാളെ താഴെയിറക്കിയത്. തേങ്ങയിടാൻ എത്തിയപ്പോൾ ലോകനാഥന്‍ മദ്യപിച്ചിരുന്നോ എന്നൊനും തമിഴരസാൻ നോക്കിയിരുന്നില്ല. അതാണ് പുലിവാല് പിടിയ്ക്കാൻ കാരണം. 
 
തെങ്ങില്‍ കയറി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ലോകനാഥൻ താഴെയിറങ്ങിയിട്ടില്ലെന്നു മനസ്സിലായപ്പോഴാണ് തമിഴരശന്‍ ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും ലോകനാഥൻ തെങ്ങിൽകയറി മൂന്നര മണിക്കൂർ കഴിഞ്ഞിരുന്നു. ഇതോടെ പ്രദേശവാസികളെ വിളിച്ച് കാര്യം അറിയിച്ചു. ശബ്ദമുണ്ടാക്കി ഉണർത്താനുള്ള ശ്രമങ്ങൾ ഒന്നും ഫലം കാണാതെ വന്നതോടെ ഫയർഫോഴ്‌സിനെ വിവരമറിയിയ്ക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ലോകനാഥനെ വിളിച്ചുണത്തിയത്, താഴേയ്ക്ക് ഇറങ്ങാൻ ഏണി വച്ചുകൊടുത്തു എങ്കിലും കയറിയ പോലെ തന്നെയാണ് ലോക്‌നാഥൻ തിരിച്ചിറങ്ങിയത്. പൊലീസ് ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് മുതല്‍ ആര്‍.ടി.ജി.എസ് ഇടപാട് മുഴുവന്‍ സമയവും നടത്താം