വിവാഹം വൈകുന്നു, ലോക്‌ഡൗൺ ദിനത്തിൽ ജ്യോത്സ്യനെ കാണാൻ യുവാവിന്റെ ബൈക്ക് യാത്ര, പൊലീസ് ചെയ്തത് ഇങ്ങനെ !

Webdunia
ബുധന്‍, 25 മാര്‍ച്ച് 2020 (20:31 IST)
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്താകെ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടുകൾക്ക് പുറത്തിറങ്ങരുത് എന്ന് കേന്ദ്ര സംസ്ഥാന സർക്കരുകൾ നിർദേശം നൽകി കഴിഞ്ഞു. എന്നാൽ വിലക്കുകൾ ലംഘിച്ച് പലരും യാത്രകൾ തുടരുകയാണ്. അത്തരത്തിൽ ഒരു സംഭവമാണ് തിരുവനന്തപുരത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നത്. 
 
ലോക് ഡൗൺ നിലനിൽക്കേ ഹെൽമെറ്റ്പോലും ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. എങ്ങോട്ടെന്ന് പൊലീസ് ചോദിച്ചപ്പോൾ യുവാവ് നൽകിയ മറുപടിയാണ് പൊലീസിനെ അമ്പരപ്പിച്ചത്. വിവാഹം വൈകുന്നതിന് പരിഹാരം കാണാൻ ജ്യോത്സ്യനെ കാണാനാണ് ബൈക്കിൽ ഇറങ്ങിയത് എന്നായിരുനു യുവാവിന്റെ മറുപടി.
 
ഇതോടെ പൊലീസ് ഉദ്യോഗസ്ഥൻ യുവാവിനെ കൃത്യമായി എത്തിക്കേണ്ട സ്ഥലത്ത് തന്നെ എത്തിച്ചു. തനിക്ക് അറിയാവുന്ന ജോത്സ്യനുണ്ടെന്നും കൂടെവന്നാല്‍ കാണാമെന്നും പറഞ്ഞ് യുവാവിനെ പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിക്കൊണ്ടുപോവുകയാരുന്നു. കൊണ്ടുപോയത് നേരെ പൊലീസ് സ്റ്റേഷനിലേക്ക് പിന്നീട് ഒരു മണികക്കൂറിന് ശേഷം പിഴ ഇടാക്കി യുവാവിനെ വിട്ടയക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

വീണ്ടും യുദ്ധം: പരസ്പരം വ്യോമാക്രമണം നടത്തി ഹമാസും ഇസ്രയേലും, 52 മരണം

അടുത്ത ലേഖനം
Show comments