Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൺലൈൻ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യേണ്ട, മുഴുവൻ പണവും റെയിൽവേ തിരികെ നൽകും

ഓൺലൈൻ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യേണ്ട, മുഴുവൻ പണവും റെയിൽവേ തിരികെ നൽകും
, ബുധന്‍, 25 മാര്‍ച്ച് 2020 (17:04 IST)
ഡല്‍ഹി: രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമയി ഇന്ത്യൻ റെയിൽവേ മുഴുവൻ സർവീസുകളും നിർത്തി വച്ചിരുന്നു. എന്നാൽ റദ്ദാക്കിയ തീവണ്ടികളിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവർ ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടതില്ല. ടിക്കറ്റിന് ഈടാക്കിയ മുഴുവൻ തുകയും ബുക്ക് ചെയ്തവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരികെയെത്തും എന്ന് ഐആർസിടിസി വ്യക്തമാക്കി. 
 
റദ്ദാക്കിയ ട്രെയിനുകളില്‍ ഓണ്‍ലൈനായി ടിക്കറ്റ് എടുത്തവര്‍ നിരന്തരം സംശയങ്ങള്‍ ഉന്നയിക്കാൻ തുടങ്ങിയതോടെയാണ് ഇക്കാര്യം ഐആർസിടിസി വ്യക്തമാക്കിയത്.  യാത്രക്കാരന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ട ആവശ്യമില്ല. റദ്ദാക്കിയ ട്രെയിനുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഓട്ടോ റീഫണ്ടിലൂടെ മുഴുവന്‍ തുകയും അക്കൗണ്ടിലെത്തും. 
 
ഇതിന് പ്രത്യേക ചാാർജുകൾ ഒന്നും ഈടാക്കുകയില്ല. ടിക്കറ്റുകൾ മാനുവലായി ക്യാൻസാൽ ചെയ്യരുത് എന്ന് ഐആർസിടിസി വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ ചെയ്താൽ ഒരുപക്ഷേ ലഭിക്കുന്ന തുകയിൽ കുറവ് വന്നേക്കാം എന്നാണ് മുന്നറിയിപ്പ്. ജൂൺ 21 വരെള്ള തീയതികളിളെ യാത്രകൾക്കായി ബുക്കിങ് കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക്. ടികറ്റുകൾ ക്യാൻസൽ ചെയ്യാൻ പ്രത്യേക നമ്പർ ഐആർസിടിസി ഒരുക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസർകോട് സമൂഹവ്യാപനം ഉണ്ടായോ? ആശങ്കയുണ്ട്, ഇന്നും നാളെയുമായി ലഭിക്കുന്ന ഫലങ്ങൾ നിർണായകമെന്ന് കളക്‌ടർ