യുട്യൂബ് പ്രേക്ഷകരെ കാണിയ്ക്കാൻ 2.4 കോടിയുടെ മെഴ്സിഡസ് കാർ കത്തിച്ച് വ്ലോഗർ, വീഡിയോ !

Webdunia
വെള്ളി, 30 ഒക്‌ടോബര്‍ 2020 (10:44 IST)
യുട്യൂബ് പ്രേക്ഷകരെ കണിയ്ക്കുന്നതിനായി 2.4 കോടിയോളം വിലമതിയ്കുന്ന തന്റെ മെഴ്സിസഡ് കാർ കത്തിച്ച് റഷ്യൻ വ്ലോഗർ. മിഖായേൽ ലിറ്റ്വിൻ എന്ന വ്ലോഗറാണ് ഇത്തരം ഒരു സാഹസം കാട്ടിയത്. മെഴ്‌സിഡസ് എഎംജി ജിടി 63 എസ് കാർ വിശാലമായ വയലിലേയ്ക്ക് ഒടിച്ചുകൊണ്ടുവന്ന ശേഷം ഇന്ധനമൊഴിച്ച് കത്തിയ്ക്കുകയയിരുന്നു. ശേഷം ഇതിന്റെ വീഡിയോ യുട്യൂബിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചു.
 
പുതിയ വാഹനമായിട്ടും തുടർച്ചയായി വാഹനം ബ്രേയ്ക്ക്ഡൗൺ ആകുന്നത് ഇയാളെ അസ്വസ്ഥനാക്കിയിരുന്നു. ആറാം തവണയും വാഹനം ബ്രേക്ക്ഡൗൺ ആയതോടെ ഡിലർഷിപ്പിൽ വിളിച്ചപ്പോൾ ആരും ഫോണെടുക്കാതെ വന്നതോടെ വാഹനം കത്തിയ്ക്കാൻ ഇയാൾ തീരുമാനിയ്ക്കുകയായിരുന്നു എന്ന് മോട്ടോർ1.കോം റിപ്പോർട്ട് ചെയ്യുന്നു. വാഹനം കത്തുമ്പോഴു ഒരു കൂസലുമില്ലാതെ എന്തോ കഴിച്ചുകൊണ്ടിരിയ്ക്കുന്ന മിഖായേൽ ലിറ്റ്വിനെ വിഡിയോയിൽ കാണാം. പിന്നീട് ഒരു പഴയ കാറിൽ ഇവിടെ നിന്നും മടങ്ങുന്നതും വീഡിയോയിലുണ്ട്. 50 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ഇയാളുടെ ചാനലിന്. ഒരു കോടിയിലധികം ആളുകൾ യൂട്യൂബിൽ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

അടുത്ത ലേഖനം
Show comments