Webdunia - Bharat's app for daily news and videos

Install App

ചാനൽ ഷോയ്ക്കിടെ ഫ്ലോറിൽ വീണു, 7 വർഷം ചികിത്സിച്ചു; ചാനലുകാർ തിരിഞ്ഞ് പോലും നോക്കിയില്ല

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (10:29 IST)
കോമഡി ഷോകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം തേടിയ താരമാണ് സിനി വർഗീസ്. അഭിനയ മേഖലയില്‍ നിന്നും തനിക്കുണ്ടായ പ്രശ്നങ്ങൾ അടുത്തിടെ ഒരു അഭിമുഖത്തിൽ സിനി പറയുകയുണ്ടായി.  
 
‘ ആരോഗ്യ കാര്യത്തിലും, ശരീര – സൗന്ദര്യ സംരക്ഷണത്തിലും ഒന്നും അത്ര ശ്രദ്ധാലു ആയിരുന്നില്ല താന്‍. അതു കൊണ്ടു തന്നെ തനിക്ക് തടി അല്‍പ്പം കൂടി. കൂടാതെ തൈറോയ്ഡിന്റെ പ്രശ്‌നവും. ഈ സമയത്താണ് എന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍, അതും ഞാന്‍ ജീവനെ പോലെ കൊണ്ടു നടന്നവര്‍ എനിക്കെതിരെ കണ്ണില്‍ ചോരയില്ലാത്ത ഒരു പ്രചരണം നടത്തിയത്. ഞാന്‍ അഭിനയം നിര്‍ത്തി എന്നതായിരുന്നു അത്. അതോടെ എന്നെ ആരും വേഷം ചെയ്യാന്‍ വിളിക്കാതെ ആയി.‘ - സിനി പറയുന്നു. 
 
ഒരു ചാനലിന്റെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം ആണെന്ന് സിനി തുറന്നു പറയുന്നു. ‘ ഒരു ചാനലിന്റെ ഷോയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഞാന്‍ ഒന്ന് വീണു. എന്റെ നട്ടെല്ലിന് പരുക്കേറ്റു. ഏഴു വര്‍ഷത്തോളം ചികില്‍സയില്‍ തുടര്‍ന്നു. എന്നാല്‍ ചാനലിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം പോയിട്ട് എന്റെ അവസ്ഥ തിരക്കി ഒരു ഫോണ്‍ കോള്‍ പോലും ഉണ്ടായില്ല. ഒരു പാട് വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു അത്. ‘ സിനി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments