Webdunia - Bharat's app for daily news and videos

Install App

‘വെരി ബാഡ് ഗെയിം’ ; രജിതിന്റെ ദേഹത്ത് കൈവെച്ച ഫുക്രുവിനെതിരെ ഹരീഷ് കണാരൻ

ചിപ്പി പീലിപ്പോസ്
വ്യാഴം, 13 ഫെബ്രുവരി 2020 (13:37 IST)
മലയാളം ബിഗ് ബോസിലെ ചില സംഭവങ്ങൾ വിവാദമാവുകയാണ്. ആശ്യപരമായി ഹൌസിനുള്ളിൽ പവൻ ഒഴിച്ച് മറ്റൊരാളുമായി ഒത്തുപോകാൻ കഴിയാത്ത ആളാണ് ഡോ. രജിത് കുമാർ. അദ്ദേഹവുമായി വീട്ടിലുള്ള പലരും വഴക്ക് ഉണ്ടായിട്ടുണ്ട്. രജിതുമായി കഴിഞ്ഞ ദിവസം വഴക്ക് ഉണ്ടാക്കിയത് ഫുക്രു ആണ്. 
 
രജിത്തും ഫുക്രുവും തമ്മില്‍ വലിയൊരു വാക്ക് തകര്‍ക്കം ഉണ്ടാവുകയും അത് കൈയ്യാങ്കളിയിലെത്തുകയും ചെയ്തു. കണ്ണ് പരിശോധനയ്ക്കായി പുറത്ത് പോയ മത്സരാര്‍ഥികള്‍ തിരിച്ച് വരുപ്പോൾ ആദ്യം വീടിന്റെ വാതില്‍ തുറന്ന് ഉള്ളില്‍ കയറാന്‍ ശ്രമിച്ച ഫുക്രുവിനെ മാറ്റി ആദ്യം കയറാന്‍ രജിത്ത് എത്തി. ഇതായിരുന്നു തുടക്കം. വാക് തർക്കമായി ഒടുവിൽ അത് കൈയ്യാങ്കളി ആയി.  
 
രജിത്തിന്റെ വസ്ത്രത്തിന് മുകളില്‍ പിടിച്ച ഫുക്രുവിനെ പിന്തിരിപ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചിരുന്നു. നീ ഇങ്ങനെ ചെയ്യരുതെന്ന് ആര്യ അടക്കമുള്ള മത്സരാര്‍ഥികള്‍ ഫുക്രുവിനോട് പറയും ചെയ്തു. എന്തായാലും വലിയ ബഹളത്തിനൊടുവിലാണ് ഈ വഴക്ക് അവസാനിച്ചത്. ഇപ്പോഴിതാ, അധ്യാപകനായ ഒരാൾക്ക് നേരെ പ്രായം പോലും നോക്കാതെ ഫുക്രു ചെയ്തത് വളരെ മോശം പ്രവൃത്തിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ഹരീഷ് കണാരൻ.
 
'വെരി ബാഡ് ഗെയിം. കാണുമ്പോള്‍ തന്നെ വിഷമം തോന്നുന്നു. ഒരു അധ്യാപകന്‍ എന്നത് പോട്ടെ, അദ്ദേഹത്തിന്റെ വയസിനെ എങ്കിലും മാനിക്കാമായിരുന്നു. ശക്തമായ വിയോജിപ്പ്' എന്നും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് രജിത്തിന്റെ പ്രായം മറന്നുള്ള ഫുക്രുവിന്റെ ആക്രമണത്തെ കുറിച്ച് താരം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments