'നീ ആരാടി പുല്ലേ' എന്ന് ആര്യയോട്, തെറിവിളിച്ചും അസഭ്യം പറഞ്ഞും അധിക്ഷേപിച്ച എല്ലാവരും കുടുങ്ങും!

അനു മുരളി
ശനി, 4 ഏപ്രില്‍ 2020 (15:14 IST)
ബിഗ് ബോസ് ഹൗസിൽ നിന്നും തിരിച്ചെത്തിയ ഭൂരിഭാഗം ആളുകൾക്ക് നേരേയും സൈബർ ആക്രമണം ശക്തമാണ്. ഇതിൽ ആര്യ, ജസ്ല, ഫുക്രു, മഞ്ജു, വീണ എന്നിവർക്കെതിരെയാണ് വളരെ മോശമായ രീതിയിൽ സൈബർ ആക്രമണം നടക്കുന്നത്. രജിത് കുമാർ ഒഴിച്ചുള്ള മറ്റെല്ലാ മത്സരാർത്ഥികൾക്ക് നേരേയും സൈബർ അറ്റാക് നടന്നിട്ടുണ്ട്. രജിത് കുമാറിനെ വളരെ സഭ്യവും ആരോഗ്യപരവുമായ രീതിയിൽ മാത്രമാണ് ആളുകൾ വിമർശിച്ചിട്ടുള്ളത്. എന്നാൽ, മറ്റ് മത്സരാർത്ഥികൾക്ക് നേരെ വളരെ മോശമായ രീതിയിലാണ് ചില വെട്ടുകിളി കൂട്ടങ്ങൾ പ്രതികരിക്കുന്നത്.
 
കൊറോണ കഴിഞ്ഞാൽ കുറച്ച് ഫാൻസ് വെട്ടുകിളി കൂട്ടങ്ങൾ പൊലീസ് പിടിയിലാകുമെന്ന് ഉറപ്പ്. ഇത് ഉറപ്പ് തരുന്ന വാക്കുകളാണ് ആര്യ കഴിഞ്ഞ ദിവസം സോഷ്യല് മീഡിയകളിൽ കുറിച്ചത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ സാരിയിൽ നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. പോസിറ്റീവ് കമന്റുകൾക്കൊപ്പം താരത്തെ വിമർശിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.'' "നീ ആരാടി പുല്ലേ" എന്നൊരു കമന്റ് ഒരു വ്യക്തി ഇട്ടിരുന്നു.  
 
ഇതിനെതിരെ ചിലർ പ്രതികരിച്ചപ്പോൾ അവർക്ക് ആര്യ നൽകിയ മറുപടി ഇങ്ങനെ: '‘സാരമില്ല സുഹൃത്തേ, അവർ പറയട്ടെ. സൈബർ സെൽ നിർദ്ദേശമനുസരിച്ച് ഞാൻ തെളിവുകൾ ശേഖരിക്കുകയാണ്. പലരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷെ അതെന്തെന്ന് അവർ വൈകാതെ അറിയും. അതാണ് എന്റെ നിശബ്ദതയ്ക്കു പിന്നിൽ.' ഇങ്ങനെയാണ് ആര്യയുടെ മറുപടി.
 
ഏതായാലും കൊറോണയെ തുടർന്നുള്ള ലോക്ക് ഡൗണിൽ തന്നെ വളരെ മോശമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരെ സ്ക്രീൻ ഷോട്ട് എടുത്ത് നിയമപരമായി നേരിടാനുള്ള തയ്യാറെടൽപ്പിലാണ് ആര്യ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments