Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

‘സഹോദരൻ രജിതേ, എന്റെ അപ്പന് വിളിച്ചാൽ ഞാൻ കിറിക്കിട്ടു കുത്തും'- രജിതിനെ വിറപ്പിച്ച് മഞ്ജു

മഞ്ജു
, ബുധന്‍, 19 ഫെബ്രുവരി 2020 (09:38 IST)
രജിതിന്റെ അടവുകൾ കുറച്ച് ദിവസമായി ബിഗ് ബോസ് ഹൌസിനുള്ളിൽ നടക്കുന്നില്ല എന്നത് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. തനിക്ക് സ്ക്രീൻ സ്പേസ് നഷ്ടമാകുമോ എന്ന തിരിച്ചറിവിലാണ് രജിത് തനിച്ചിരുന്ന് സംസാരിക്കാൻ തുടങ്ങിയത്. സ്വയം ന്യായീകരിച്ചും മറ്റുള്ളവർ ചെയ്തത് നീതിനിഷേധമാണെന്ന് വാധിച്ചുമായിരുന്നു അദ്ദേഹം ഒറ്റയ്ക്ക് സംസാരിക്കുന്നത്. 
 
മഞ്ജു, ഫുക്രു, ജസ്ല എന്നിവരെ പ്രകോപിപ്പിക്കാൻ രജിതിനു സാധിക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ ലക്ഷ്വറി ടാസ്കിനിടെ അത്തരമൊരു സംഭവമുണ്ടായി. രജിത്തുമായി അടിയുണ്ടാക്കി കളിയിൽ നിന്ന് ഫുക്രു ഇറങ്ങിപ്പോയി. ഫുക്രുവിന്റെ ടീം ആണെങ്കിലും അത് ഫുക്രുവിന്റെ തന്ത്രമായിരുന്നു എന്ന് അറിയാതെ ഇതിൽ ഇടപെട്ട മഞ്ജു ആയിരുന്നു രസകരം.
 
ഫുക്രുവിനെതിരായിരുന്നു മഞ്ജു ആദ്യം സംസാരിച്ചത്. എന്നാൽ, പിന്നീട് രജിതിനു നേരെ തിരിഞ്ഞു. ഫുക്രുവിനെ രജിത് പ്രകോപിപ്പിച്ചതാണ് പ്രശ്നമുണ്ടാക്കിയത് എന്ന് മഞ്ജു ആരോപിച്ചു. മഞ്ജു ഫുക്രുവിന്റെ പക്ഷം പിടിക്കുകയാണെന്നായി രജിത്. ശേഷം മഞ്ജുവിനെ പ്രകോപിപ്പിക്കാൻ രജിത് പലവിധം ശ്രമിച്ചു. 
 
എന്നാൽ, ഓരോ സംഭാഷണത്തിനും മുന്നിൽ ‘സഹോദരൻ രജിതേ’ എന്ന് കൂട്ടിയായിരുന്നു മഞ്ജു സംസാരിച്ചത്. ഇടയിൽ 'മഞ്ജുവിനെ മഞ്ജു പത്രോസേ, പത്രോസേ' എന്ന് രജിത് ആവർത്തിച്ചു വിളിച്ചത് മഞ്ജുവിന് ഇഷ്ടമായില്ല. 'എന്റെ അപ്പന് വിളിച്ചാൽ ഞാൻ കിറിക്കിട്ട് കുത്തും’ എന്ന് മഞ്ജുവും പറഞ്ഞു.
 
‘എന്റെ ടീമിലുള്ള ഫുക്രു ചെയ്തതും തെറ്റ്, സഹോദരൻ രജിത് ചെയ്തതും തെറ്റ്’ എന്ന് മഞ്ജു പറഞ്ഞു. എന്നാൽ, തന്റെ തെറ്റ് സമ്മതിക്കാൻ രജിത് തയ്യാറായില്ല. എപ്പോഴും ഇരവാദം ഉന്നയിക്കുക എന്നത് രജിതിന്റെ അടവാണല്ലോ. തന്റെ സ്ഥിരം ഇൻജസ്റ്റിസ് തന്ത്രം പുറത്തെടുക്കുകയായിരുന്നു രജിത്. ‘നിങ്ങളോട് പറഞ്ഞാൽ എനിക്ക് നീതി കിട്ടില്ല’ എന്നും രജിത് പറഞ്ഞു. ഇതോടെ ഇയാളെ ഒന്നുമല്ലാതാക്കുന്ന മാസ് മറുപടിയായിരുന്നു മഞ്ജു നൽകിയത്. ഞാൻ നീതി ദേവതയല്ല സഹോദരാ' എന്നായിരുന്നു മഞ്ജുവിന്റെ മുഖമടച്ചുള്ള മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ഇതാദ്യം! - ഇനി അധികം കാത്തിരിക്കണ്ട, മമ്മൂട്ടി റെഡി !