Webdunia - Bharat's app for daily news and videos

Install App

പരസ്പരം കാണാതെ ഒരു വർഷത്തോളം ഫോണിൽ സംസാരിച്ചു, കണ്ടപ്പോൾ ഒഴിവാക്കി; പ്രദീപിനെതിരെ ദയ അശ്വതി

ചിപ്പി പീലിപ്പോസ്
ചൊവ്വ, 4 ഫെബ്രുവരി 2020 (12:37 IST)
ഓരോ ആഴ്ചകൾ കഴിയും തോറും ബിഗ് ബോസ് കളികൾ വേറെ ലെവലിലേക്ക് മാറുകയാണ്. വ്യത്യസ്ത രീതിയിലുള്ള നോമിനേഷനൊക്കെയാണ് മാറുകയാണ് കളികൾ. ഈ ആഴ്ചത്തെ എലിമിനേഷനായുള്ള നോമിനേഷനിൽ 5 പേരാണുള്ളത്. വീണ, പ്രദീപ്, രേഷ്മ, ജസ്ല, ദയ അശ്വതി എന്നിവരാണ്. ഇതിൽ ദയയുടെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 
 
പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ദയ അശ്വതി. അടുത്ത പരിചയം ഉണ്ടായിട്ടും തന്നെ അറിയില്ലെന്ന് പ്രദീപ് പറഞ്ഞു. ഇതാണ് പേര് പറയാൻ തന്നെ പ്രേരിപ്പിച്ചതെന്നും ദയ എവിക്ഷനിൽ പറഞ്ഞു.
 
‘ബിഗ് ബോസിലേക്ക് വരുന്നതിനു മുന്നേ എനിക്ക് പ്രദീപേട്ടനെ അറിയാം. 25 വയസുള്ള സമയത്ത് എനിക്ക് പ്രദീപേട്ടനെ അറിയാം. അന്ന് ഞാൻ കോട്ടയത്ത് കമ്പ്യൂട്ടർ കോഴ്സ് പഠിക്കുകയായിരുന്നു. ഫോട്ടോഷോപ്പ്, പെയിന്റ് എന്നീ കോഴ്സുകളായിരുന്നു താൻ അവിടെ പഠിച്ചത്. അന്ന് ഞാൻ ചങ്ങനാശ്ശേരിയിൽ വീട്ട് ജോലിയ്ക്കും പോയിരുന്നു. അവിടെ വെച്ചാണ് പ്രദീപേട്ടനെ പരിചയപ്പെടുന്നത്.’
 
‘ഒരു വർഷത്തോളം ഞങ്ങൾ ഫോണിൽ സംസാരിച്ചു. തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി. എന്നെ കണ്ടപ്പോൾ സൌന്ദര്യക്കുറവ് കൊണ്ടോ അല്ലെങ്കിൽ എന്നിലുള്ള പൈസയുടെ കുറവ് കൊണ്ടോ അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടോ എന്താണെന്നറിയില്ല, ഞാൻ വലിയൊരു നടനാണ്. എന്റടുത്ത് നിൽക്കാൻ പോലും നിനക്ക് പറ്റില്ല, ആൾക്കാര് പലതും പറഞ്ഞുണ്ടാക്കും എന്ന് പറഞ്ഞു.‘
 
‘ഞാനിവിടെ വന്ന് കഴിഞ്ഞിട്ട് എന്നെ അറിയുമെന്ന ഭാവം പോലും കാണിച്ചില്ല. രണ്ട് ആറ്റം ബോംബ് ആണ് ഇവിടെ വന്നത് എന്ന് വരെ മറ്റുള്ളവരോട് ആദ്യം തന്നെ പെർമിഷൻ എടുത്ത് സംസാരിച്ച ഒരു വ്യക്തി ആണ്. ഇത് മനസിൽ തന്നെ വെയ്ക്കാം എന്നായിരുന്നു വിചാരിച്ചത്. എന്റെ പിടുത്തം വിട്ടിട്ടാണ് ഇപ്പോൾ പറഞ്ഞത്.’ - എന്നായിരുന്നു ദയ അശ്വതി നോമിനേഷൻ റൌണ്ടിൽ പ്രദീപിനെ കുറിച്ച് പറഞ്ഞത്.  
 
വാരാന്ത്യം എപ്പസോഡിൽ എത്തിയ മോഹൻലാൽ ദയയോട് ബിഗ് ബോസ് ഹൗസിലെ ഏറ്റവും ഇഷ്ടപ്പെട്ട ആളേയും ഇഷ്ടപ്പെടാത്ത ആളേയും നിർദ്ദേശിക്കാൻ പറഞ്ഞിരുന്നു. ഇഷ്ടമുളള ആളായി രജിത് കുമാറിന്റെ പേര് നിർദ്ദേശിച്ചപ്പോൾ ഇഷ്ടമില്ലാത്ത ആളായി പ്രദീപ് ചന്ദ്രന്റെ പേരായിരുന്നു ദയ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

അടുത്ത ലേഖനം
Show comments