Select Your Language

Notifications

webdunia
webdunia
webdunia
webdunia

പവൻ വന്നതും സുജോ പ്ലേറ്റ് മറിച്ചു, അലസാന്ദ്രയോട് ഒരു ഇഷ്ടവുമില്ലെന്ന് താരം! - കദനകഥകള്‍ പറഞ്ഞു നേടുന്ന വോട്ട് എനിക്ക് വേണ്ടെന്ന് സുജോ

പവൻ വന്നതും സുജോ പ്ലേറ്റ് മറിച്ചു, അലസാന്ദ്രയോട് ഒരു ഇഷ്ടവുമില്ലെന്ന് താരം! - കദനകഥകള്‍ പറഞ്ഞു നേടുന്ന വോട്ട് എനിക്ക് വേണ്ടെന്ന് സുജോ

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 3 ഫെബ്രുവരി 2020 (14:02 IST)
ബിഗ് ബോസ് സീസൺ 2ന്റെ എലിമിനേഷൻ റൌണ്ടിൽ നിന്നും ഇത്തവണ പുറത്തുപോയത്നടി തെസ്നി ഖാൻ ആണ്. പവൻ, ആർ ജെ സൂരജ് എന്നീ രണ്ട് മത്സരാർത്ഥികൾ ഷോയ്ക്ക് അകത്തേക്കും കടന്നിരിക്കുകയാണ്. മിസ്റ്റർ കേരളയും മിസ്റ്റര്‍ ഇന്ത്യ റണ്ണറപ്പുമായ പവന്‍ ജിനോ തോമസിന്റെ എന്‍ട്രി ഞെട്ടിച്ചത് സുജോയെ ആണ്.  
 
സുജോയും പവനും ബോഡി ബില്‍ഡര്‍മാരും മോഡലുകളുമാണ്. ഇരുവര്‍ക്കും മുന്‍പേ തമ്മില്‍ അറിയുകയും ചെയ്യാം. ‘ഇവന്റെ അപ്പനും എന്റെ അപ്പനും ചേച്ചീടേം അനിയത്തിയുടെയും മക്കളാ... ചെറുപ്പത്തിൽ ഞാൻ എടുത്തു കൊണ്ട് നടന്ന ചെക്കനാ’ എന്നാണ് സുജോ പവനെ കുറിച്ച് രഘുവിനോട് പറഞ്ഞത്. 
 
‘എസ് ആൻഡ് എസ്’ എന്നാണ് പവൻ അലസാന്ദ്രയേയും സുജോയേയും കുറിച്ച് പറഞ്ഞത്. ഇതോടെ, കപ്പിൾ പെർഫോമൻസ് തന്റെ നിലനിൽപ്പിനെ ബാധിക്കുമോ എന്ന ഭയം സുജോയ്ക്ക് തുടങ്ങിയിട്ടുണ്ട്. ഇതിനുശേഷം അലസാന്ദ്രയെ സുജോ പൂർണമായും ഒഴിവാക്കുന്നുണ്ട്. പ്രണയ നാടകത്തിനു സപ്പോർട്ട് ചെയ്ത സുജോ ഇപ്പോൾ പറയുന്നത് താനും സാന്ദ്രയും തമ്മിൽ ഒരു റിലേഷനും ഇല്ലെന്നാണ്. സാന്ദ്ര തന്റെ നല്ല ഫ്രണ്ട് മാത്രമാണെന്നാണ് സുജോ പറയുന്നത്. സുജോ തന്റെ ബന്ധുവാണെന്ന കാര്യം പവൻ വെളിപ്പെടുത്താതിരുന്നത് എന്താണെന്ന ചോദ്യവും ഹൌസിനുള്ളിലുള്ളവർ ചോദിച്ച് കഴിഞ്ഞു.
 
എന്തായാലും പവന്റെ വരവ് സുജോയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. താനും മുന്‍പ് മോഡലിങില്‍ ഒരു അവസരത്തിനായി ഏറെ അലഞ്ഞിട്ടുണ്ടെന്നും ഇത്തരം കദനകഥകള്‍ ബിഗ് ബോസില്‍ ഒരു തന്ത്രമാക്കാമെന്നും പലരും തന്നോട് ഉപദേശിച്ചിരുന്നുവെന്ന് സുജോ പറഞ്ഞു. പക്ഷെ ഇത്തരം കദനകഥകള്‍ പറഞ്ഞു നേടുന്ന വോട്ട് തനിക്ക് വേണ്ടെന്നുമാണ് സുജോ പറയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലെച്ചുവാകാൻ ഇനി സീരിയലിൽ ഇല്ല'; കാരണം തുറന്നു പറഞ്ഞ് ജൂഹി