Webdunia - Bharat's app for daily news and videos

Install App

രഹ്‌ന ഫാത്തിമ, ആര്യ, സനുഷ, ഹനാൻ, മാലാ പാർവതി; 'ബിഗ് ബോസ് സീസൺ ടു' രണ്ടും കൽപ്പിച്ചുതന്നെ

രഹ്‌ന ഫാത്തിമ, ആര്യ, സനുഷ, ഹനാൻ, മാലാ പാർവതി; 'ബിഗ് ബോസ് സീസൺ ടു' രണ്ടും കൽപ്പിച്ചുതന്നെ

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (10:55 IST)
മലയാളികൾ ഏറെ ചർച്ച ചെയ്‌ത റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ബിഗ് ബോസ് ആദ്യ സീസണ് ശേഷം രണ്ടാം ഭാഗം ആരംഭിക്കുന്നതിനുള്ളാ തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകരെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ രണ്ടാം ഘട്ടത്തിൽ ആരൊക്കെയാണ് മത്സരാർത്ഥികളായെത്തുന്നതെന്ന് സ്ഥിരീകരണമായില്ല.
 
നിലവിൽ പേര് വരുന്നത് നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ മത്സ്യം വിറ്റ് ഉപജീവനത്തിന് വഴി കണ്ടെത്തുന്ന ഹനാന്‍, നടി മാലാ പാര്‍വതി, ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദനായികയായി മാറിയ രഹ്ന ഫാത്തിമ തുടങ്ങിയവരാണ്. ഇത്രയും പേർ രണ്ടാം ഘട്ട ബിഗ് ബോസിൽ എത്തുമെന്നാണ് ഒരു ഓൺലൈൻ മാധ്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
 
എന്നാൽ നടി മാലാ പാർവതി തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനെക്കുറിച്ച് തനിക്ക് അറിവൊന്നും ഇല്ലെന്നും പലരും വിളിച്ച് ചോദിക്കുമ്പോഴാണ് ഇതേക്കുറിച്ച് അറിയുന്നതെന്നും ഇനി അവസരം കിട്ടിയാൽ തന്നെ റിയാലിറ്റി ഷോയുടെ ഭാഗമാകില്ലെന്നും താരം വ്യക്തമാക്കി.
 
എന്നാൽ ബാക്കിയുള്ളവരുടെ നിലപാടുകളൊന്നും ഇതുവരെ വ്യക്തമല്ല. നൂറ് ദിവസം ഒരു വീട്ടിനുള്ളിൽ ഒരുമിച്ച് പുറത്തുനടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാതെ ജീവിക്കാൻ എത്രപേർ തയ്യാറായിരിക്കുമെന്നാണ് എല്ലാവരുടേയും സംശയം. ഇനി ആരൊകെ ഉണ്ടാകുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments