രഹ്‌ന ഫാത്തിമയുടെ വീട് അക്രമിച്ച സംഭവം; ബിജെപി ഏരിയ പ്രസിഡന്റ് അറസ്റ്റില്‍

രഹ്‌ന ഫാത്തിമയുടെ വീട് അക്രമിച്ച സംഭവം; ബിജെപി ഏരിയ പ്രസിഡന്റ് അറസ്റ്റില്‍

വ്യാഴം, 25 ഒക്‌ടോബര്‍ 2018 (08:26 IST)
ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ കോടതിയുടെ വിധി വന്നതിന് പിന്നാലെ മല കയറാൻ എത്തിയ സ്‌ത്രീകളുടെ വീടുകളെല്ലാം ആക്രമത്തിനിരയായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ബി എസ് എന്‍ എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭവത്തില്‍ ബിജെപി ഏരിയ പ്രസിഡന്റിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. 
 
ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് ബിജുവാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ എറണാകുളം സൗത്ത് പൊലീസാണ് പിടികൂടിയത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടു പേര്‍ ചേര്‍ന്നാണ് വീടിന് നേരെ ആക്രമണം നടത്തിയത്.  പനമ്പള്ളി നഗറിലുള്ള രഹ്ന ഫാത്തിമയുടെ ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സാണ് ആക്രമികള്‍ അടിച്ചു തകര്‍ത്തത്.
 
ഒക്ടോബര്‍ 19 ന് രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിന് പോയ ദിവസം രാവിലെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനല്‍ ചില്ലുകള്‍ അക്രമണത്തില്‍ തകര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ആചാരത്തിന്റെ പേരിൽ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തടയുന്നതിനോട് യോജിപ്പില്ല, ശബരിമല ദർശനത്തിന് ഓൺലൈൻ സമ്പ്രദായം ഏർപ്പെടുത്തും: മുഖ്യമന്ത്രി