Webdunia - Bharat's app for daily news and videos

Install App

രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത് സീക്രട്ട് ടാസ്ക് അല്ല? രജിത് ചെയ്തത് ക്രൂരത? - സസ്‌പെൻഷൻ ലഭിക്കാനുണ്ടായ കാരണമിത്

എലീനയ്ക്ക് വകതിരിവില്ലെന്നും ഫുക്രുവിന് പക്വതയില്ലെന്നും പറഞ്ഞ രജിത് സെറിന്റെ ഈ ക്രൂര പ്രവൃത്തിയെ എന്ത് പേരിട്ട് വിളിക്കും?

ചിപ്പി പീലിപ്പോസ്
ബുധന്‍, 11 മാര്‍ച്ച് 2020 (12:56 IST)
ബിഗ് ബോസ് സീസണ്‍ 2ല്‍ ഏറ്റവുമധികം ജനപ്രീതിയുള്ളത് ഡോ. രജിത് കുമാറിനാണ്. ഇക്കഴിഞ്ഞ 60 ദിവസങ്ങൾക്കുള്ളിൽ നിരവധി ടാസ്കുകൾ ബിഗ് ബോസ് ഇവർക്ക് നൽകിയിരുന്നു. കായിക ടാസ്കുകളും അതിൽ ഉൾപ്പെടും. കായിക ടാസ്കുകൾക്കിടയിൽ പലർക്കും പരിക്കുകൾ സംഭവിക്കാറുണ്ട്. ഏറ്റവും അധികം പരിക്ക് പറ്റിയത് രജിതിനാണ്. 
 
അത് മത്സരത്തിനിടെ സംഭവിക്കുന്നതാണ്. അല്ലാതേയും ഫുക്രു - രജിത് തമ്മിൽ ബഹളം ഉണ്ടാവുകയും കൈയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കായികമല്ലാത്ത ഒരു ഫൺ ടാസ്കിനിടെ രജിത് കുമാർ ചെയ്ത ക്രൂരമായ ഒരു പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. 
 
സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരുമായി എല്ലാവരും എത്തിയ വീക്ക്‌ലി ടാസ്കിനിടയിൽ രജിത് കുമാർ തമാശയ്ക്കെന്നോണം മുളക് ചതച്ചത് കൈയിൽ പുരട്ടി അത് രേഷ്മയുടെ രണ്ട് കണ്ണിലും തേച്ചിരുന്നു. ഇത് മൂലം രേഷ്മയുടെ കണ്ണിനു വീണ്ടും പ്രശ്നമാവുകയും വിശദമായ പരിശോധനയ്ക്കായി രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് രജിതിനെ ബിഗ് ബോസ് താൽക്കാലികമായി ഹൌസിൽ നിന്നും പുറത്താക്കിയിരുന്നു.
 
കായികമായ ടാസ്‌കിന്റെ ഭാഗമായല്ലാതെ മറ്റൊരു മല്‍സരാര്‍ത്ഥിയെ ശാരീരികമായി ആക്രമിച്ച് പരുക്കേല്‍പ്പിക്കരുത് എന്ന നിബന്ധന ലംഘിച്ചതാണ് നടപടിക്ക് കാരണം. ക്ലാസിലെ ഏറ്റവും വികൃതിയായ വിദ്യാര്‍ത്ഥിയായി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് താന്‍ അങ്ങനെ ചെയ്തതെന്നും ഇങ്ങനെയാകുമെന്ന് കരുതിയിരുന്നില്ലെന്നും രജിത് കുമാര്‍ പിന്നീട് വാഷ് റൂമില്‍ പറഞ്ഞിരുന്നു.  
 
കണ്ണിന് ഇന്‍ഫെക്ഷന്‍ വന്ന് രണ്ടാഴ്ചയില്‍ കൂടുതല്‍ ഹൗസില്‍ നിന്ന് മാറി നിന്നിരുന്ന രേഷ്മ തിരിച്ചെത്തി ഒരാഴ്ച മാത്രമേ ആകുന്നുള്ളു. ഇപ്പോഴും മരുന്ന് കണ്ണിലിടുന്നുണ്ടെന്ന് മറ്റ് മല്‍സരാര്‍ത്ഥികള്‍ പറയുന്നു. കുളിക്കുമ്പോൾ പോലും കണ്ണടച്ച് പിടിച്ചാണ് ഇവർ കുളിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും അധികം കണ്ണിനു പ്രശ്നമുള്ളതും രേഷ്മയ്ക്ക് തന്നെയാണ്. 
 
ഇത് ഒരു സീക്രട്ട് ടാസ്ക് ആണെന്നും രജിതിനും രേഷ്മയ്ക്കും ബിഗ് ബോസ് നൽകിയ പ്രാങ്ക് ടാസ്ക് ആണെന്നും രജിതിന്റെ ആർമിക്കാർ വാദിക്കുന്നുണ്ട്. എന്നാൽ, രേഷ്മയുടെ പെരുമാറ്റവും കണ്ണിന്റെ അവസ്ഥയും കരച്ചിലും കണ്ടാൽ അങ്ങനെ തോന്നില്ലെന്നും മറ്റൊരു കൂട്ടർ പറയുന്നു. 
 
എലീനയ്ക്ക് വകതിരിവില്ലെന്നും ഫുക്രുവിന് പക്വതയില്ലെന്നും നൂറ് വട്ടം പറയുന്ന രജിത് കുമാർ ഇപ്പോൾ ചെയ്തത് എന്താണെന്ന് ഏവരും ചോദിക്കുന്നു. ഇതെല്ലാമുള്ള രജിത് ഇപ്പോൾ ചെയ്തതാണോ തറവാടിത്തമെന്ന് അദ്ദേഹത്തിന്റെ വിമർശകർ ചോദിക്കുന്നുണ്ട്. എന്നാലും രജിതിന്റെ ന്യായീകരിക്കുകയാണ് അയാളുടെ ആരാധക്കുട്ടം. രജിത് സർ ഉയിരാണെന്നും തങ്ങളുടെ സർ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ശക്തമായ കാരണം കാണുമെന്നും ഇവർ വാദിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments