Bigboss season 6: ദാരിദ്ര്യത്തിൽ നിന്നും ജീവിതത്തെ നിറം പിടിപ്പിച്ച വ്ളോഗർ, മത്സരാർഥിയായി ജാസ്മിൻ ജാഫറും

അഭിറാം മനോഹർ
ഞായര്‍, 10 മാര്‍ച്ച് 2024 (20:35 IST)
jasmin jaffer
ബിഗ്‌ബോസ് സീസണ്‍ ആറില്‍ മത്സരാര്‍ഥിയായി സമൂഹമാധ്യമങ്ങളിലൂടെ സുപരിചിതയായ വ്‌ളോഗര്‍ ജാസ്മിന്‍ ജാഫര്‍. ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ് ജാസ്മിന്‍ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ഒരു മില്യണിലധികം സബ്‌സ്‌െ്രെകബര്‍മാരുള്ള യൂട്യൂബ് ചാനല്‍ ജാസ്മിനുണ്ട്. അഞ്ച് ലക്ഷത്തിനടുത്ത് ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ജാസ്മിനെ പിന്തുടരുന്നത്.
 
ഫാഷന്‍,ബ്യൂട്ടി ടിപ്പുകള്‍ ആണ് സാധാരണയായി ജാസ്മിന്‍ ചെയ്യുന്ന കണ്ടന്റുകള്‍.കൊറോണക്കാലത്താണ് ഇന്‍സ്റ്റഗ്രാം തുടങ്ങുന്നതെന്നും എന്നാല്‍ പരമ്പരാഗത ചിന്താഗതിയുള്ള കുടുംബം തുടക്കത്തില്‍ താന്‍ ഫോട്ടോ എടുക്കുന്നതില്‍ പോലും എതിരായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു. കമ്മല്‍ ഇട്ടതിന് പോലും വാപ്പ കുറ്റം പറഞ്ഞിട്ടുണ്ടെന്നും ചെറുപ്പത്തില്‍ ചാണകം മെഴുകിയ തറയുള്ള വീട്ടിലായിരുന്നു താമസമെന്നും ജാസ്മിന്‍ പറയുന്നു.
 
മീന്‍ കച്ചവടമുള്ള വാപ്പയ്ക്ക് ഒരു ഘട്ടത്തില്‍ 50 ലക്ഷം വരെ കടം വന്നിരുന്നു. ഡിഗ്രി കാലം ഏറെ സങ്കടം നിറഞ്ഞതായിരുന്നു. അത്ത ഗള്‍ഫില്‍ പോയെങ്കിലും ജോലി ഇല്ലാതെ കഷ്ടപ്പെട്ടു. ഈ സമയത്ത് ദാരിദ്ര്യം എന്താണെന്ന് അറിഞ്ഞുവെന്നും തുടര്‍ന്ന് യൂട്യൂബും ഇന്‍സ്റ്റഗ്രാമുമാണ് പുതിയ വാതില്‍ തുറന്ന് തന്നതെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ഇതുവരെയെത്തിയ ജാസ്മിന്‍ സീസണ്‍ 6ലെ പ്രധാനികളില്‍ ഒരാളാകുമെന്ന് കരുതാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയെ ഒരിക്കലും വിശ്വസിക്കാനാവില്ല, ഏത് നിമിഷവും പൂർണമായ യുദ്ധമുണ്ടാകാം, രാജ്യം ജാഗ്രതയിലാണെന്ന് പാക് പ്രതിരോധ മന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

അടുത്ത ലേഖനം
Show comments