Bigg Boss Malayalam പാനിക് അറ്റാക്ക്, കണ്ട് കരയാന്‍ തുടങ്ങി മറ്റ് മത്സരാര്‍ത്ഥികള്‍,ബിഗ് ബോസ് വീട്ടിലെ നാടകീയ രംഗങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 8 ഏപ്രില്‍ 2023 (10:31 IST)
ബിഗ് ബോസ് സീസണ്‍ 5 മത്സരങ്ങള്‍ പുരോഗമിക്കുന്നു. വെള്ളിയാഴ്ച ഉണ്ടായത് നാടകീയമായ രംഗങ്ങള്‍. വഴക്കും ബഹളവും ഒരു വശത്ത് നടക്കുമ്പോള്‍ മത്സരാര്‍ത്ഥികള്‍ക്കിടയിലെ പരുക്കും അവരെ തളര്‍ത്തി. എന്റെ കഥ എന്നസെഗ്മെന്റില്‍ കഥ പറയാന്‍ ലച്ചുവായിരുന്നു എത്തിയത്.
 
തന്റെ ചെറുപ്പത്തില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ലച്ചു. കുട്ടിക്കാലത്തെ ലൈംഗികമായി പീഡിപ്പിച്ച അനുഭവമാണ് തുറന്ന് പറഞ്ഞത്. ലച്ചുവിന്റെ അനുഭവം ഞെട്ടലോടെ ആണ് ബിഗ് ബോസ് പീഡകേട്ടത്. അതുതന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം ആയതും. ദേവുവിനേയും കഥ ആഴത്തില്‍ ബാധിച്ചു എന്നുവേണം മനസ്സിലാക്കാന്‍. തന്റെ മക്കള്‍ക്കും ഇതേ പ്രായമാണെന്നും അവരെ തനിച്ചാക്കിയാണ് ഇങ്ങോട്ട് വന്നതെന്നും പറഞ്ഞ് ദേവു പ്രയാസപ്പെട്ടു. മീനാക്ഷി അടക്കമുള്ളവര്‍ ആശ്വസിക്കാനായി എത്തി. എന്നാല്‍ ദേവുവിനെ ആശ്വസിപ്പിക്കാന്‍ ആയില്ല.
ഇതിനെല്ലാം പിന്നാലെയാണ് ദേവുവിന് പാനിക് അറ്റാക്ക് ഉണ്ടായത്. എല്ലാവരും ചേര്‍ന്ന് ആശ്വസിപ്പിക്കാനും ഒക്കെ നോക്കിയെങ്കിലും അത് നടന്നില്ല. തുടര്‍ന്ന് ബിഗ് ബോസ് ദേവുവിന് വൈദ്യസഹായം നല്‍കാന്‍ നിര്‍ദ്ദേശിച്ചു.ദേവുവിനെ കയ്യിലേറ്റി അനിയന്‍ മിഥുന്‍ കണ്‍ഫഷന്‍ റൂമിലേക്ക് കൊണ്ടുപോയി.
 
 മറ്റു മത്സരാര്‍ഥികളും ഇതെല്ലാം കണ്ട് കരയാനും തുടങ്ങി. മീനാക്ഷിയും എയ്ഞ്ചലിനയും കരയുന്നതായി കണ്ടു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അസം നിയമസഭാ തിരഞ്ഞെടുപ്പ്: ബിഹു ഉത്സവം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കണമെന്ന് പാര്‍ട്ടികള്‍

ബാറുകള്‍ ഇനി രാത്രി 12 വരെ; ടൂറിസം മേഖലകളില്‍ പുലര്‍ച്ചെ 3 വരെയാക്കാന്‍ ആലോചന

കേരള നിയമസഭയില്‍ ബിജെപിയുടേത് വലിയ ലക്ഷ്യം; സീറ്റ് ലഭിച്ച നേതാക്കള്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം

അയ്യപ്പന്‍ വഞ്ചകരെ വെറുതെ വിടില്ല, ഉള്‍പ്പെട്ട എല്ലാവരും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു: ജയറാം

ഇനി നേരത്തെ തുടങ്ങാം, സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതലാക്കിയേക്കും

അടുത്ത ലേഖനം
Show comments