Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

Bigg Boss ബിഗ് ബോസില്‍ വഴക്കും ബഹളവും മാത്രം പോരാ ! പ്രേക്ഷകരുടെ മനസ്സ് മനസ്സിലാക്കുന്നുവോ ?

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ്

കെ ആര്‍ അനൂപ്

, ബുധന്‍, 5 ഏപ്രില്‍ 2023 (10:55 IST)
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് മത്സരം പുരോഗമിക്കുകയാണ്. രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ആദ്യ ആഴ്ചയിലെ പോലെ തന്നെ ചില വഴക്കുകളും ബഹളങ്ങളും ഒക്കെ പതിവു തെറ്റാതെ ഉണ്ട്. ബിഗ് ബോസ് ഹൗസിനെ സംബന്ധിച്ചിടത്തോളം ഇത് ഒഴിച്ചുകൂട്ടാന്‍ ആവാത്തതുമാണ്. എന്നാല്‍ മറിച്ച് അഭിപ്രായമുള്ള പ്രേക്ഷകരും ബിഗ് ബോസ് കാണുന്നവരില്‍ ഉണ്ട്. രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അവരെ കൂടി തൃപ്തിപ്പെടുത്തുന്ന തീരുമാനമാണ് ബിഗ്‌ബോസിന്റെ ഭാഗത്തുനിന്ന് വരുന്നത് എന്നാണ് മനസ്സിലാക്കാന്‍ ആകുന്നത്.
 
ആദ്യ ആഴ്ചയിലെ വീക്കിലി ടാസ്‌ക്കായ വന്‍മതില്‍ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ വഴക്ക് ഉണ്ടാകാന്‍ സാധ്യത കുറവുള്ള ടാസ്‌ക് ആണ് ഇത്തവണ ബിഗ് ബോസ് നല്‍കിയത്.വെള്ളിത്തിരയിലെ പ്രിയ താരങ്ങളുടെ രൂപഭാവങ്ങളുമായി മത്സരാര്‍ഥികള്‍ എത്തുന്നത്. ബിഗ് ബോസില്‍ വാക്ക് തര്‍ക്കങ്ങള്‍ മാത്രം പോരാ എന്ന് ആവശ്യപ്പെടുന്ന പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്താനുള്ള ശ്രമമായി ഇതിനെ കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: ഹൊറര്‍ സിനിമയില്‍ നായകനാകാന്‍ മമ്മൂട്ടി; മെഗാസ്റ്റാറിന്റെ പുതിയ പ്രൊജക്ട് ഇതാണ്