Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam ക്രൂരമായി പീഡിപ്പിക്കപ്പെട്ടു,ഒരാളില്‍ നിന്നല്ല പലരില്‍ നിന്നും,മോശം അനുഭവം തുറന്ന് പറഞ്ഞ് ലച്ചു

കെ ആര്‍ അനൂപ്
ശനി, 8 ഏപ്രില്‍ 2023 (11:40 IST)
ജീവിതകഥ പറയുകയാണ് എന്റെ കഥ എന്ന സെഗ്മെന്റിലൂടെ ലച്ചു. ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ പുരോഗമിക്കുന്നു.തന്റെ ജീവിതത്തില്‍ ഉണ്ടായ മോശം അനുഭവം തുറന്നു പറയുന്നു.
 
 ദക്ഷിണാഫ്രിക്കയിലാണ് താരം ജനിച്ചതും വളര്‍ന്നതും എല്ലാം. അപകടത്തില്‍പ്പെട്ട് മരിച്ച ഒരു സഹോദരന്‍ ഉണ്ടായിരുന്നു. പതിമൂന്നാമത്തെ വയസ്സു മുതല്‍ ആറു വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ഒരാളില്‍ നിന്നല്ല പലരില്‍ നിന്നും അതുണ്ടായി. പലപ്പോഴും രക്തം വരുന്ന രീതിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.
 പതിനെട്ടാം വയസ്സില്‍ ഇന്ത്യയിലേക്ക് വീട്ടില്‍ നിന്നും വന്നു. ഈ സമയത്ത് തനിക്കൊരു കാമുകന്‍ ഉണ്ടായിരുന്നു എന്നും ലച്ചു പറഞ്ഞു. മദ്യത്തിന് അടിമയായ അയാളും തന്നെ ഉപദ്രവിച്ചു. ഒരിക്കല്‍ കാറില്‍ വച്ച് ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട്. എങ്കിലും സ്വന്തം കാലില്‍ തന്നെയാണ് നിന്നത്. എന്റെ വീടിന് അടുത്തുള്ള രണ്ടുപേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ചു.എന്റെ കൈ ലാപ്‌ടോപ്പിന്റെ കേബിള്‍ വച്ച് കെട്ടി എന്നെ ചവുട്ടി അതിന്റെ പരിക്കില്‍ നിന്നും മോചിതയാകാന്‍ എനിക്ക് രണ്ട് മാസത്തോളം എടുത്തു. അവര്‍ തന്നെ മര്‍ദ്ദിച്ചതിനുള്ള കാരണവും ലച്ചു പറയുന്നു.
 
വീട്ടില്‍ തൂക്കിയിട്ടിരിക്കുന്ന ഫാന്‍സി ലൈറ്റുകള്‍ കണ്ട് വീട്ടില്‍ വേശ്യാലയം നടത്തുകയാണ് എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.ഒപ്പം മോഡലിംഗും മറ്റും ചെയ്യുന്ന എന്റെ വസ്ത്രം കണ്ട് ഞാന്‍ ഒരു അഭിസാരികയായി തോന്നിയത്രെ. ഇനിയിപ്പോ അങ്ങനെയാണെങ്കില്‍ തന്നെ എന്നെ എന്റെ വീട്ടില്‍ കയറി തല്ലാന്‍ അവര്‍ക്കെന്ത് അധികാരം. അവര്‍ പൊലീസില്‍ അറിയിക്കുകയല്ലെ വേണ്ടത്. ഇപ്പോഴും നീതിക്കായി അലയുകയാണെന്നും ഈ വേദിയില്‍ ഇത് തുറന്ന് പറഞ്ഞാലെങ്കിലും അവര്‍ക്കെതിരെ നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ലച്ചു പറയുന്നു.
 
പുതിയ പാര്‍ട്ണര്‍ ആണ് തനിക്കുള്ള ഊര്‍ജ്ജം എന്നും ലച്ചു പറഞ്ഞു.എന്നോട് ചെയ്ത അക്രമങ്ങളുടെ പേരില്‍ ലോകത്തിലെ എല്ലാ പുരുഷന്മാരെയും ഞാന്‍ കുറ്റം പറയുന്നില്ല. എന്നെ ആക്രമിച്ചത് എല്ലാം ആല്‍ഫ മെയില്‍ ആണ്. അവര്‍ അവരുടെ തെറ്റ് പോലും ഇതുവരെ മനസിലാക്കിയിട്ടില്ല. ഇത്തരം ആക്രമണങ്ങള്‍ക്കെതിരായ നിയമങ്ങളും പ്രതിരോധവും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തന്നെ കൊണ്ടുവരണം. എത്ര തകര്‍ക്കാന്‍ നോക്കിയാലും ഞാന്‍ തകരില്ല-ലച്ചു പറഞ്ഞു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindhachamy: തളാപ്പ് ഭാഗത്ത് ഗോവിന്ദച്ചാമിയെ കണ്ടു; പേരുവിളിച്ചതോടെ ഓടി, ശക്തമായ തിരച്ചിലുമായി പോലീസ്

ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുതാണ്, സുരേന്ദ്രന്റെ മനോനില പരിശോധിക്കണം: ജയരാജന്‍

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

അടുത്ത ലേഖനം
Show comments